യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തിനും പങ്കെന്ന് പോലീസ്.

0
713

പെർത്ത് : നഗരപ്രദേശത്തു നടന്ന കൊലപാതകത്തില്‍ 13 കാരനായ ആണ്‍കുട്ടിയും പ്രതിയെന്ന് വാദം. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയ ദിനാഘോഷത്തിനിടെ പെര്‍ത്തില്‍ കൊല്ലപ്പെട്ട 26 കാരന്റെ കൊലപാതകക്കേസിന്റെ വാദം പെര്‍ത്തിലെ കുട്ടികള്‍ക്കായുള്ള കോടതിയില്‍ നടക്കുകയാണ്. ഈ കൊലപാതകത്തില്‍ ഇപ്പോള്‍ 13 കാരനായ കുട്ടിക്കും പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഈ വാദം ശരിവയ്ക്കുന്നതാണെന്ന് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു.

പെര്‍ത്തിലെ എസ്പ്ലനേഡ് ട്രെയിന്‍ സ്‌റ്റേഷനില്‍ കഴിഞ്ഞവര്‍ഷം ജനുവരി 27 ന് വെളുപ്പിനെയാണ് പാട്രിക് സ്ലേറ്റര്‍ എന്ന യുവാവ് ഒരു സംഘം അക്രമികളുടെ കുത്തേറ്റു മരിച്ചത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ആക്രമണമാണ് സ്ലേറ്ററുടെ കൊലപാതകത്തില്‍ അവസാനിച്ചത്. ആയുധധാരികളായ ഒരുസംഘമാളുകളാണ് സ്ലേറ്ററെ കുത്തിക്കൊലപ്പെടുത്തിയത്. സ്ലേറ്ററെ കൊല്ലാനുപയോഗിച്ച രക്തംപുരണ്ട നീളമുള്ള സ്‌ക്രൂഡ്രൈവര്‍ സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടിയുടെ കൈവശമിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഈ കുട്ടിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നതിനു തെളിവായി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

കൃത്യം നടക്കുമ്പോള്‍ ആയുധധാരികളായ അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന 11 കാരനും കൊലപാതകത്തില്‍ പ്രതിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. കൊല്ലപ്പെട്ട സ്ലേറ്റിന്റെ മരണത്തിനു കാരണം നീളമുള്ള സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചുള്ള കുത്താണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ സീന്‍ സ്‌റ്റോക്‌സ് പറഞ്ഞു. ശ്വാസകോശവും ഹൃദയവും തുളച്ചുള്ള മാരകമായ മുറിവാണ് സ്ലേറ്റിന്റെ മരണില്‍ കലാശിച്ചത്. രക്തംപുരണ്ട ഈ സ്‌ക്രൂഡ്രൈവറും പിടിച്ചുള്ള ആണ്‍കുട്ടിയുടെ നില്‍പ് സിസിടിവിയില്‍ വ്യക്തമാണ്.

11 കാരനായ ആണ്‍കുട്ടിയുടെ കൈയില്‍ രക്തംപുരണ്ട സ്‌ക്രൂഡ്രൈവര്‍ കാണപ്പെട്ടു എന്നതുകൊണ്ട് ഈ കുട്ടിയും പ്രതിയാണെന്ന് പറയാനാവില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ക്രിസ് മിയോസ്‌വിച് പറഞ്ഞു. അക്രമത്തിനിടെ സ്ലേറ്റിനെ മാരകമായി കുത്തിമുറിവേല്‍പിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. തന്റെ കക്ഷിയായ ആണ്‍കുട്ടി കുറ്റാരോപിതരായ സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാളും ചെറുതുമാണെന്ന് അദ്ദേഹം വാദിച്ചു. സ്ലേറ്റിന്റെ കൊലപാതക കേസിന്റെ വാദം ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍നിന്ന് ചെറിയ കുട്ടിയെ ഒഴിവാക്കണമെന്ന മിയോസ്‌വിചിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസിലെ വാദം തുടരുകയാണ്.

NO COMMENTS

LEAVE A REPLY