യോഗർട്ട് കഴിച്ച കുട്ടികൾക്ക് ശ്വാസംമുട്ടൽ. കന്പനികൾ പണം തിരികെനൽകി ഉൽപ്പന്നം തിരിച്ചെടുക്കും.

0
492

സിഡ്‌നി : കുട്ടികള്‍ക്കായി പ്രമുഖ കമ്പനികള്‍ പായ്ക്കറ്റുകളില്‍ വിപണിയിലെത്തിച്ചിരിക്കുന്ന വിവിധ രുചികളിലുള്ള തൈര് രാജ്യവ്യാപകമായി തിരിച്ചുവിളിച്ചു. കുട്ടികളില്‍ ശ്വാസംമുട്ടലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെങ്ങും തൈര് പായ്ക്കറ്റുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. പായ്ക്കിംഗില്‍ വന്നിരിക്കുന്ന പിഴവാണ് ശ്വാസംമുട്ടലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു കാരണം. പ്രമുഖ കമ്പനികളായ കാല്‍സിയം, വൂള്‍വര്‍ത്ത്‌സ് ആന്‍ഡ് ഓള്‍ഡി ബ്രൂക്ക്‌ലി എന്നീ കമ്പനികളുടെ തൈര് ഉല്‍പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

വൂള്‍വര്‍ത്ത്‌സ്, ഓള്‍ഡി, മെറ്റ്ക്യാഷ്, ഫുഡ്‌വര്‍ക്‌സ്, ഫുഡ്‌ലാന്‍ഡ് തുടങ്ങിയ നിരവധി കണ്‍സ്യൂമര്‍ സ്‌റ്റോറുകളിലൂടെയാണ് ഈ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. കാല്‍സിയം, വൂള്‍വര്‍ത്ത്‌സ് എന്നീ കമ്പനികളുടെ 70 ഗ്രാമിന്റെ പൗച്ചുകളും ഓള്‍ഡി ബ്രൂക്ക്‌ലീയുടെ 150 ഗ്രാമിന്റെ പായ്ക്കറ്റുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. താമര്‍ വാലി ഡയറി കിഡ്‌സ് തൈരിന്റെ 110 ഗ്രാം പായ്ക്കറ്റും മായം കലര്‍ന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഉല്‍പന്നങ്ങള്‍ കഴിക്കരുതെന്നും ഇവയുടെ വില തിരികെ വാങ്ങണമെന്നും ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

ഈ കമ്പനികളുടെ തൈര് ഉല്‍പന്നങ്ങള്‍ കഴിച്ചവരില്‍ ആര്‍ക്കെങ്കിലും ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചികിത്സാ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 676 961 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY