തൊഴിൽ സമ്മർദ്ദം : നേഴ്സുമാർ നേരത്തെ റിട്ടയർ ചെയ്യുന്നതായി റിപ്പോർട്ട്.

0
842
മെൽബണ്‍ : തൊഴിൽ മേഖലയിൽ ഉയർന്നുവരുന്ന സമ്മർദങ്ങൾ കാരണം നേഴ്സുമാർ നേരത്തതന്നെ തൊഴിൽ നിർത്തി മറ്റു ജോലികളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 1100 നേഴ്സുമാർ 55 വയസ്സിനു മുൻപ് തന്നെ ജോലി അവസാനിപ്പിച്ചു. നേഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 7853 നേഴ്സുമാർ കൂടുതൽ ജോലി ചെയുംപോഴാണ് ആയിരത്തിലേറെ കൂടുതൽ  നേഴ്സുമാർ നേരത്തെ റിട്ടയർ ചെയ്തതെന്ന് കൂടി കാണുമ്പോഴാണ്‌ കാര്യങ്ങളുടെ ഗൌരവം വെക്തമാവുന്നത്.
രാജ്യത്ത് ആകെയുള്ള  3,70,303 രെജിസ്റ്റേറഡ് നെഴ്സുമാരിൽ ഇക്കഴിഞ്ഞ വർഷം 13.45% പേരും 50 നും 55 നും ഇടയിൽ പ്രായമായവരായിരുന്നു. എന്നാൽ അത് ഈ വർഷം 12.89% ആയി കുറഞ്ഞു. 55 നും 59 നും ഇടയിൽ പ്രായമായ നേഴ്സുമാരുടെ എണ്ണത്തിലും 13.29 ശതമാനത്തിൽ നിന്നും 13.06 ശതമാനമായി കുറഞ്ഞതായി വിവരാവകാശ നിയമപ്രകാരം  നേഴ്സിംഗ് കൌണ്‍സിലിൽ നിന്നും ഓസ്ട്രേലിയൻ മലയാളിക്ക് ലഭിച്ച  കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു.
രെജിസ്ട്രേഷൻ ഉള്ള നേഴ്സുമാർ നേഴ്സിംഗ് ജോലി ചെയ്യാത്തതും  മുൻ വർഷത്തെ അപേക്ഷിച്ച് എണ്ണം കൂടുതലാണ്. 3250 പേർ 2014 – ൽ രെജിസ്ട്രേഷൻ ഉണ്ടെങ്കിലും നെഴ്ശിംഗ് ജോലി ചെയ്തിരുന്നില്ല. എന്നാൽ 2015 ആയപ്പോഴേക്കും 3845 രെജിസ്റ്റേറഡ്  നേഴ്സുമാർ രെജിസ്ട്രേഷൻ വച്ചുകൊണ്ട് മറ്റു ജോലികൾ ചെയുന്നതായും കണക്കുകളിൽ വെക്തമാവുന്നു.
തൊഴിൽ രംഗത്തെ വർദ്ധിച്ചു വരുന്ന മാനസ്സിക പിരിമുറുക്കവും, അസ്വസ്ഥതയാർന്ന തൊഴിൽ പശ്ചാത്തലവും നെഴ്സുമാരെ നേരത്തെ തന്നെ ജോലിയിൽ നിന്നും വിരമിക്കുവാൻ നിർബന്ധിതരാക്കുന്നു എന്നാണ് പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള നേഴ്സുമാരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാവുന്നത്. 59 വയസ്സിനു ശേഷം വെറും 8 ശതമാനം നേഴ്സുമാർ മാത്രമാണ് ജോലിയിൽ തുടരുന്നതെന്നും, നേരത്തെ പിരിയുന്ന നേഴ്സുമാർ ഉടൻതന്നെ താരതമ്യേന സമ്മർദങ്ങൾ കുറഞ്ഞ മറ്റു ജോലികൾ ചെയുന്നു എന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY