വീണ്ടും അധികാരത്തിലെത്തുമെന്ന ആൽമവിശ്വാസമുണ്ടെന്ന് ആബട്ട്

0
631

സിഡ്നി : രണ്ടു വർഷം പൂർത്തിയാക്കിയ ലിബറൽ സര്‍ക്കാര്‍ അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി ആബട്ട് പ്രഖ്യാപിച്ചു. രണ്ടുവര്‍ഷത്തെ ഭരണം മോശമായിരുന്നെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നതെങ്കിലും എതിരാളികളുടെ നേതാവിനെ ജനങ്ങൾ പുശ്ചി ച്ചു തള്ളുമെന്നും വീണ്ടും താൻ അധികാരത്തിൽ വരുമെന്നും ലിബറല്‍ പാര്‍ട്ടി വിജയം ആവര്‍ത്തിക്കുമെന്നും ആബട്ട് ആല്മവിശ്വാസം പ്രകടിപ്പിച്ചു.

സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും ഇത് ജനങ്ങള്‍ പ്രതിഫലം നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യക്കടത്ത് നടത്തുന്ന ബോട്ടുകളെ തടയല്‍, കാര്‍ബണ്‍ നികുതി ഒഴിവാക്കല്‍, ബജറ്റ് നിയന്ത്രണത്തിലാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിനായെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ആരെ വിശ്വസിക്കും? വാഗ്ദാനങ്ങള്‍ നിറവേറ്റിയ പ്രധാനമന്ത്രിയെയോ, അതോ രണ്ടു പ്രധാനമന്ത്രിമാരെ പിന്നില്‍നിന്ന് ആക്രമിച്ച പ്രതിപക്ഷ നേതാവിനെയോ? ജനങ്ങള്‍ തീര്‍ച്ചയായും ലിബറല്‍ പാര്‍ട്ടിക്ക് അനുകൂലമായ വിധിയെഴുതുമെന്നാണ് തന്റെ ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷമാണ് ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കുക.

NO COMMENTS

LEAVE A REPLY