അനധികൃതമായി പിരിച്ചെടുത്ത തുക തിരികെനൽകുമെന്ന് വെസ്റ്റ്പാക് ബാങ്ക്.

0
742

സിഡ്‌നി : നിക്ഷേപകരില്‍നിന്ന് അനധികൃതമായി പിരിച്ചെടുത്ത തുക പണമായി തിരിച്ചുനല്‍കുമെന്ന് വെസ്റ്റ്പാക് ബാങ്ക് അറിയിച്ചു. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ വെസ്റ്റ്പാക് 65 ദശലക്ഷം ഡോളര്‍ രണ്ടു ലക്ഷത്തോളം വരുന്ന ഇടപാടുകാര്‍ക്ക് തിരികെ നല്‍കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസ്‌കൗണ്ടുകളായി ഈ തുക നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. 13 ദശലക്ഷം ഇടപാടുകാരുള്ള വെസ്റ്റ്പാകിന്റെ രണ്ടുലക്ഷം പേരുടെ അക്കൗണ്ടുകളെയാണ് പിശക് ബാധിച്ചിരിക്കുന്നത്.

ഇടപാടുകാര്‍ക്ക് സ്വയമേവ ആനുകൂല്യങ്ങള്‍ ലഭിക്കത്തക്ക വിധത്തിലാണ് ബാങ്ക് ഡിസ്‌കൗണ്ടുകള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കാത്ത ഇടപാടുകാര്‍ക്കാണ് ബാങ്ക് നേരിട്ട് പണം നല്‍കുന്നത്. ഭവനവായ്പ, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇടപാട് അക്കൗണ്ടുകള്‍ എന്നിവയുള്ളവര്‍ക്കാണ് ബാങ്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കിയത്.

ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്മീഷനാണ് ബാങ്കിനെതിരേ നടപടി സ്വീകരിച്ചത്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കാന്‍ ബാങ്ക് തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY