വാട്ടർ ടാപ്പുകൾ കുടിവെള്ളം അശുദ്ധമാക്കുന്നെന്ന് കണ്ടെത്തൽ.

0
800
Glass filled with drinking water from tap, isolated on the white background.

മെൽബൺ : ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലവഴി വിറ്റഴിക്കുന്ന വാട്ടര്‍ ടാപ്പുകള്‍ കുടിവെള്ളം അശുദ്ധമാക്കുന്നതായി കണ്ടെത്തി. ആള്‍ഡി കമ്പനിയുടെ ടാപ്പുകളില്‍കൂടി വരുന്ന വെള്ളത്തില്‍ ഈയത്തിന്റെ അളവ് വളരെ വര്‍ധിച്ചിരിക്കുന്നതായാണ് ക്വീന്‍സ്്‌ലാന്‍ഡ് ഹെല്‍ത്ത് ഫോറന്‍സിക് ആന്‍ഡ് സയന്റിഫിക് സര്‍വീസസ് കണ്ടെത്തിയിരിക്കുന്നത്. ഈ ടാപ്പുകള്‍ വഴി വരുന്ന കുടിവെള്ളത്തില്‍ അനുവദനീയമായതിലും 15 ഇരട്ടി ഈയത്തിന്റെ അളവ് കൂടുതലാണ്.

പല ദിശകളിലേക്കും തിരിക്കാവുള്ള സ്‌പൈറല്‍ സ്പ്രിംഗ് മിക്‌സര്‍ ടാപ്പുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം കുടിക്കുന്നതിനോ ആഹാരം പാചകം ചെയ്യുന്നതിനോ ഉപയോഗിക്കരുതെന്ന് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം ടാപ്പുകളില്‍നിന്നുള്ള വെള്ളം മലിനമാണെന്നും അവയുടെ ഉപയോഗം ഒഴിവാക്കണമെന്നുമാണ് ജനങ്ങള്‍ക്കു നല്‍കുന്ന നിര്‍ദേശം. ആയിരക്കണക്കിന് ഓസ്‌ട്രേലിയന്‍ ഭവനങ്ങളില്‍ ഈ കമ്പനിയുടെ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ക്വീന്‍സ്്‌ലാന്‍ഡില്‍ ഏകദേശം മൂവായിരത്തോളം ടാപ്പുകള്‍ വില്‍പന നടത്തിയിട്ടുണ്ട്.

മറ്റൊരു വിഷയത്തില്‍ ക്വീന്‍സ്്‌ലാന്‍ഡ് ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മീഷന്‍ ടാപ്പുകളുടെ പരിശോധനയ്ക്ക് തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കമ്മീഷന്റെ കണ്ടെത്തല്‍ ആശങ്കയ്ക്കു കാരണമാകുന്നുണ്ടെന്ന് ക്വീന്‍സ്്‌ലാന്‍ഡ് ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മീഷന്‍ മേധാവി ബ്രെറ്റ് ബസെറ്റ് പറഞ്ഞു. കുടിവെള്ളം മലിനമാകുന്നതിന് ടാപ്പുകള്‍ കാരണമാകാം. ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ജ് കണ്‍സ്യൂമര്‍ കമ്മീഷന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ക്യുബിസിസി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഉപയോക്താക്കളെ അപായപ്പെടുത്തുന്നതായി തെളിയിക്കപ്പെടുന്ന ആള്‍ഡി കമ്പനിയുടെ എല്ലാ ഉല്‍പന്നങ്ങളും വിപണിയില്‍നിന്നു നീക്കംചെയ്യുമെന്ന് കമ്പനി വക്താവ് പറഞ്ഞു. എസിസിസി ആള്‍ഡി കമ്പനിയുടെ ഒരു ഉല്‍പന്നവും നിരസിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപയോഗിക്കാത്ത ഉല്‍പന്നങ്ങള്‍ തിരികെയേല്‍പിച്ച് പണം കൈപ്പറ്റാമെന്ന് എസിസിസി അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY