പക്ഷി ഇടിച്ചതിനെത്തുടർന്ന് മെൽബണിൽ വിമാനം തിരിച്ചിറക്കി.

0
696

മെൽബൺ : പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് വിര്‍ജിന്‍ ഓസ്‌ട്രേലിയ വിമാനം മെല്‍ബണ്‍ വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മെല്‍ബണ്‍ വിമാനത്താവളത്തില്‍നിന്ന് ബ്രിസ്ബണിലേക്കു പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിച്ചതായി മനസിലാക്കിയ പൈലറ്റ് വിമാനം സുരക്ഷിതമായി മെല്‍ബണ്‍ വിമാനത്താവളത്തിലേക്കു തിരിച്ചുവിടുകയായിരുന്നു.

വിമാനം തിരിച്ചിറക്കിയത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ വിമാനത്തിലെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വത്തിനാണ് വലിയ പ്രാധാന്യം നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.വിശദമായ പരിശോധനകൾക്കു ശേഷം വിമാനം വീണ്ടും ബ്രിസ്ബനിലേക്ക് പറന്നുയർന്നു.

NO COMMENTS

LEAVE A REPLY