ബ്രിസ്‌ബേനിലും, മെൽബണിലും, പെർത്തിലും കർക്കിടക വാവുബലി ഓഗസ്റ്റ് 2 ന് നടക്കും.

0
1696

മെൽബൺ : കേരളാ ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പിതൃതർപ്പണ ദിനമായ കർക്കിടക മാസത്തെ വാവ് ബലി ദിവസം മലയാളികളായ ഹൈന്ദവ വിശ്വാസികൾക്ക് ബലി തർപ്പണത്തിനുള്ള അവസരം ഒരുക്കുന്നു. ഡോൺകാസ്റ്റർ ഈസ്റ്റിൽ ഉള്ള ഡോൺകാസ്റ്റർ ഈസ്റ്റ് പബ്ലിക് ഹാളിൽ (Doncaster East Public Hall , Corner Blackburn road &Andersons Creek Road,Doncaster East, Vic-3109) ഓഗസ്റ്റ് 2 ചൊവാഴ്ച രാവിലെ 7 മണി മുതൽ 10 മണി വരെയാണ് ബലിയർപ്പിക്കുവാൻ അവസരമൊരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ശിവപ്രസാദ് (0431281443) സുകു (0469214997) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

13765813_631499727016016_480149733583964448_o

ബ്രിസ്ബനിൽ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (OHM) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടാം തീയതി രാവുകെ 10.30 മുതൽ ശ്രീ സെൽവ വിനായക ക്ഷേത്രത്തിലാണ് ബലിതർപ്പണത്തിന് അവസരമൊരുക്കിയിരിക്കുന്നത്. ക്ഷേത്ര പൂജാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന കർക്കിടകവാവ്‌ ബലി ചടങ്ങുകളിൽ പങ്കെടുത്ത് പിതൃക്കൾക്ക് ബലിതർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 30 ന് മുൻപായി ohmqueensland@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് പ്രെസിഡന്റ് എ. കെ. കൃഷ്ണൻ അറിയിച്ചു.

കേരളാ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ പെർത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ചടങ്ങുകൾ ഓഗസ്റ് 2 ചൊവാഴ്ച രാവിലെ 5 മണി മുതൽ 7 മണിവരെ കർട്ടൻ യൂണിവേഴ്‌സിറ്റി ഹിന്ദു ചാപ്ലിൻ സുബ്രമണ്യഭട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ബൈറ്റ്മാനിലെ തമിഴ് മണ്ഡല ഹാളിൽ (1 Mandala Cres, Bateman WA 6150, Australia) നടക്കും.

NO COMMENTS

LEAVE A REPLY