യുവതിയെ കടന്നുപിടിച്ച യൂബർ ഡ്രൈവർ ബ്രിസ്ബനിൽ അറസ്റ്റിൽ.

0
767

ബ്രിസ്‌ബേൻ : ബ്രിസ്ബണില്‍ ഒരു യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യൂബെര്‍ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ക്കെതിരേ മൂന്ന് കേസുകളാണെടുത്തിരിക്കുന്നത്. ഫോര്‍ട്ടിറ്റിയൂഡ് വാലിയിലെ നൈറ്റ്ക്ലബില്‍നിന്ന് യൂബെര്‍ കാറില്‍ കയറിയ സ്ത്രീയെ യൂബെര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈയാഴ്ചയുടെ തുടക്കത്തിലായിരുന്നു സംഭവം.

പിടിയിലായ പ്രതിക്ക് ഏകദേശം അമ്പതിനോടടത്തു പ്രായമുണ്ട്. മാനഭംഗത്തിനും മോഷണത്തിനും മനഃപൂര്‍വമായ നശിപ്പിക്കലിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിരവധി സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി ആക്ടിംഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ഫാര്‍ളി പറഞ്ഞു. യാത്ര ബുക്ക് ചെയ്ത സ്ത്രീകളെയാണ് പീഡിപ്പിച്ചിരിക്കുന്നതെന്ന് പോലീസ് കരുതുന്നു. ഇയാളുടെ പീഡനത്തിന് ഇരയായിട്ടുള്ളവര്‍ മുന്നോട്ടുവരണമെന്ന് ഫാര്‍ളി ആവശ്യപ്പെട്ടു. ബ്രിസ്ബണിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY