ടിവി ഷോകളും സിനിമകളും ഡൗണ്‍ലോഡ് ചെയുന്നത്തിന് കോടതിയുടെ വിലക്ക്

0
608

മെൽബൺ : പകര്‍പ്പവകാശമുള്ള ടിവി ഷോകളും സിനിമകളും ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന അന്താരാഷ്ട്ര വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം തടയാന്‍ കോടതി നിര്‍ദേശം. ഓസ്‌ട്രേലിയയിലെ വന്‍ ടെലികോം കമ്പനികള്‍ക്കാണ് ഫെഡറല്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകര്‍പ്പവകാശമുള്ള ഉടമസ്ഥരുടെ അവകാശത്തിന്‍മേലുള്ള ലജ്ജാകരമായ അവഹേളനമാണ് ഇത്തരം ഷോകളും സിനിമകളും വെബ്‌സൈറ്റില്‍ നല്‍കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ടെല്‍സ്ട്ര, ഓപ്റ്റസ്, വോക്കസ്, ടിപിജി എന്നിവരോടാണ് 15 ദിവസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൈറേറ്റ്‌ബേ ഡോട്ട് ടു, വാച്ച്ഫ്രീ ഡോട്ട് ടു, ടോറന്റ്‌പ്രൊജക്ട് ഡോട്ട് സെ, യെസ് മൂവീസ്, വുമൂ, ലോസ് മൂവീസ് തുടങ്ങി 57 അന്താരാഷ്ട്ര വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം തടയാനാണ് കോടതി ഉത്തരവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോടതിയുടെ തീരുമാനത്തെ ക്രിയേറ്റീവ് കണ്ടെന്റ് ഓസ്‌ട്രേലിയ സ്വാഗതം ചെയ്തു. ടെലിവിഷന്‍, സിനിമാ വ്യവസായത്തെ സാമ്പത്തികമായും സാങ്കേതികമായും തകര്‍ക്കുന്ന സിനിമകളുടെയും ടിവി പ്രോ്രഗാമുകളുടെയും വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്നതിനെതിരേ വ്യാപകമായ പ്രചാരണം നടത്തുമെന്ന് സംഘടന അറിയിച്ചു. കലാപരമായ തങ്ങളുടെ ആവിഷ്‌കാരങ്ങള്‍ക്ക് സാമ്പത്തികമായ തിരിച്ചടിയാണ് വ്യാജ പതിപ്പുകളുടെ ലഭ്യതയെന്ന് സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോറി ഫ്‌ളെക്‌സര്‍ പറഞ്ഞു. നിരോധിക്കപ്പെടുന്ന വെബ്‌സൈറ്റുകളെക്കുറിച്ച് അറിയിപ്പു നല്‍കുന്ന ഒരു വെബ്‌സൈറ്റ് ആരംഭിക്കണമെന്നു. ഇതില്‍ കാലാകാലങ്ങളില്‍ പ്രവേശനം നിരോധിക്കുന്ന വെബ്‌സൈറ്റുകളുടെ വിവരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY