കാറിൽ ട്രെയിൻ ഇടിച്ചു. കാർയാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടു.

0
980

അഡലൈഡ് :പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അഡ്‌ലെയ്ഡിനു തെക്ക് സീഫോര്‍ഡ് ലയിനിലെ സൗത്ത് റോഡ്, ക്രോസ് റോഡ് എന്നീ റോഡുകളുടെ നാല്‍ക്കവലയിലായിരുന്നു അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. മെഴ്‌സിഡസ് സെഡാനിലാണ് പാസഞ്ചര്‍ ട്രെയിനിടിച്ചത്. ട്രെയിനില്‍ കുടുങ്ങിയ കാറിനെ 50 മീറ്ററോളം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി.

തെറ്റായ ദിശയിലൂടെ ഒരു സ്ത്രീ ഓടിച്ചുകൊണ്ടുവന്ന കാറിലാണ് ട്രെയിനിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തകര്‍ന്ന കാറില്‍നിന്ന് സ്ത്രീയെ രക്ഷപ്പെടുത്താന്‍ അടിയന്തര വകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്ത് പാഞ്ഞെത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. നിസാര പരിക്കേറ്റ വനിതാ ഡ്രൈവറെ ഫഌന്‍ഡേഴ്‌സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടര്‍ന്ന് സൗത്ത്, ക്രോസ് റോഡുകളില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ട്രെയിന്‍ ഗതാഗതവും പുനഃരാരംഭിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അഡ്‌ലെയ്ഡിനു തെക്ക് സീഫോര്‍ഡ് ലയിനിലെ സൗത്ത് റോഡ്, ക്രോസ് റോഡ് എന്നീ റോഡുകളുടെ നാല്‍ക്കവലയിലായിരുന്നു അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. മെഴ്‌സിഡസ് സെഡാനിലാണ് പാസഞ്ചര്‍ ട്രെയിനിടിച്ചത്. ട്രെയിനില്‍ കുടുങ്ങിയ കാറിനെ 50 മീറ്ററോളം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി.

തെറ്റായ ദിശയിലൂടെ ഒരു സ്ത്രീ ഓടിച്ചുകൊണ്ടുവന്ന കാറിലാണ് ട്രെയിനിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തകര്‍ന്ന കാറില്‍നിന്ന് സ്ത്രീയെ രക്ഷപ്പെടുത്താന്‍ അടിയന്തര വകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്ത് പാഞ്ഞെത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. നിസാര പരിക്കേറ്റ വനിതാ ഡ്രൈവറെ ഫഌന്‍ഡേഴ്‌സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടര്‍ന്ന് സൗത്ത്, ക്രോസ് റോഡുകളില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ട്രെയിന്‍ ഗതാഗതവും പുനഃരാരംഭിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY