ക്യൂൻസ്‌ലാന്റിൽ ദിനംപ്രതി ട്രെയിൻ അപകടങ്ങൾ കൂടുന്നു.

0
408

ബ്രിസ്‌ബേൻ : ട്രെയിന്‍ അപകടങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഇരുന്നോറോളംപേര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതായി ക്വീന്‍സ്്‌ലാന്‍ഡ് റെയില്‍ നെറ്റ്‌വര്‍ക്ക്. ട്രെയിനുകള്‍ക്കു ചുറ്റും സാഹസമെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രെയിനുകള്‍ കടന്നുവരുമ്പോള്‍ പാളം മുറിച്ചു കടക്കുന്ന നിരവധിപേരുടെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍ അധികൃതര്‍ പുറത്തുവിട്ടു. ചിലര്‍ രക്ഷപ്പെടുന്നത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ട്രാക്കില്‍ ചെരുപ്പ് ഉടക്കിവീണ ഒരാള്‍ ട്രെയിനിന് അടിയില്‍പെടാതെ രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിനാണ്.

അവസാന മിനിറ്റിലെ ക്രോസിംഗില്‍ തങ്ങളുടെ ജീവന്‍ പണയംവച്ചാണ് നിരവധിപേര്‍ പാളം മുറിച്ചുകടക്കുന്നതെന്ന് ക്വീന്‍സ്്‌ലാന്‍ഡ് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് നിക് ഈസി പറഞ്ഞു. സമയം ലാഭിക്കുന്നതിനാണ് കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഈ എളുപ്പവഴി തേടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 187 പേര്‍ അപകടത്തില്‍നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. തലേവര്‍ഷം ഇത്തരത്തിലുള്ള 248 കേസുകളാണ് കണ്ടെത്തിയത്. വളരെക്കുറച്ചു സെക്കന്‍ഡുകള്‍ ലാഭിക്കുന്നതിനാണ് ആളുകള്‍ കുറുക്കുവഴി തേടുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിനു നല്‍കേണ്ടിവരുന്ന വില കണക്കാക്കാനാവില്ലെന്ന് ഈസി പറഞ്ഞു.

ട്രെയിന്‍ അപകടങ്ങളില്‍നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ബോധവത്കരണത്തിന് ഉപയോഗിക്കുകയാണ് റെയില്‍വേ. റെയില്‍ സേഫ്റ്റി വാരാചരണത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി റെയില്‍വേ പ്രദര്‍ശിപ്പിക്കുന്നത്. അല്‍പസമയത്തിനുവേണ്ടി ജീവിതം മുഴുവന്‍ പരിതപിക്കേണ്ടിവരുമെന്നാണ് റെയില്‍വേ നല്‍കുന്ന സന്ദേശം.

NO COMMENTS

LEAVE A REPLY