തച്ചങ്കരി ക്ളീൻ ഔട്ട് ! മുഖ്യന്റെ വിശ്വസ്തനെ ഇനി ആര് ചുമക്കും.?

0
1713

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്പോൾ ഉദ്യോഗസ്ഥ നേതൃസ്‌ഥാനത്ത് എന്നും നിർണ്ണായക പോസ്റ്റുകളിൽ അവരോധിക്കാറുള്ള ടോമിൻ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ജന്മദിനാഘോഷ വിവാദങ്ങളെ തുടര്‍ന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പുറത്താക്കല്‍ തീരുമാനം. ഗതാഗതമന്ത്രിയുമായി ശീത സമരത്തിലായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ മന്ത്രിയും എന്‍സിപിയും ശക്തമായി രംഗത്തെത്തിയതോടെ സ്ഥാനം തെറിക്കുകയായിരുന്നു. ജന്മദിനാഘോഷ വിവാദത്തില്‍ ചീഫ് സെക്രട്ടറി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും നിര്‍ണായകമായി.
പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി എഡിജിപി എസ് ആനന്ദ് കൃഷണനെ നിയോഗിച്ചു.തച്ചങ്കരി കെബിപിഎസ് എംഡിയായി തുടരും. ഗതാഗതമന്ത്രിയുടേയും പാര്‍ട്ടിയുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ തീരുമാനം കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ് ആക്ഷേപം. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഗതാഗതമന്ത്രി ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിയെ മാറ്റാന്‍ തീരുമാനമുണ്ടായത്.

pathram logo 1 small size

NO COMMENTS

LEAVE A REPLY