മമ്മൂക്കയുടെ “തോപ്പിൽ ജോപ്പൻ” നവംബർ 11 മുതൽ പ്രദർശനത്തിന്.

0
1317

സിഡ്‌നി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ജനപ്രിയ ചിത്രമായ “തോപ്പിൽ ജോപ്പൻ” നവംബർ 11 മുതൽ വിവിധ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ പ്രദർശനത്തിനെത്തുമെന്ന് വിതരണക്കാരായ പി.സി.സി./ ആദിത്യ ഗ്രൂപ്പ് അറിയിച്ചു. നവംബർ 11 ഞായറാഴ്ച രാത്രി 8.45 ന് സിഡ്‌നിയിലെ ലിവർപൂളിലെ എലിസബത്ത് ഡ്രൈവിലുള്ള ഇവന്റ് സിനിമയിൽ ആയിരിക്കും ആദ്യ പ്രദർശനം. ടിക്കറ്റുകൾക്ക് https://www.trybooking.com/241397 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. രണ്ടാം പ്രദർശനം ബ്രിസ്‌ബേൻ എലിസബേത് സ്ട്രീറ്റിലെ ഇവന്റ് സിനിമയിൽ നവംബർ 13 ഞായറാഴ്ച വൈകിട്ട് 6 മാണിക്കും ആയിരിക്കും പ്രദർശനം. ടിക്കറ്റുകൾക്ക് https://www.trybooking.com/241265 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. നവംബർ 13 ന് തന്നെ വൈകിട്ട് 4 മണിക്കാണ് പെർത്തിലെ പ്രദർശനം. മോർലിയിലെ ഗ്രേറ്റർ യൂണിയൻ തീയേറ്ററിലാണ് പ്രദർശനം. ടിക്കറ്റുകൾക്ക് https://www.trybooking.com/241063 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംത മോഹൻദാസ് , ആൻഡ്രിയ ജെർമിയ, സലിം കുമാർ, രഞ്ജി പണിക്കർ, ഹരീശ്രീ അശോകൻ, കവിയൂർ പൊന്നമ്മ, സാജു നവോദയ, അലൻസിയർ ലേ എന്നിങ്ങനെ മലയാളികളുടെ ഒരുപിടി നല്ല നടന്മാർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിദ്യാസാഗർ ആണ് തോപ്പിൽ ജോപ്പന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ രചിച്ച ആറു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

NO COMMENTS

LEAVE A REPLY