കുട്ടിയെ നോക്കാൻ ഏൽപ്പിച്ച യുവാവ് മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു. കുട്ടി ഗുരുതരാവസ്‌ഥയിൽ.

0
938

ബ്രിസ്‌ബേൻ : ശാരീരികമായും ലൈംഗികമായും ക്രൂരപീഡനത്തിന് ഇരയായ മൂന്നു വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബാലിക ക്രൂര പീഡനത്തിന് ഇരയായത്. ബാലികയോടൊപ്പമുണ്ടായിരുന്ന യുവാവാണ് പീഡനം നടത്തിയത്.

സൗത്ത് ബ്രിസ്ബണിലെ കപാല്‍ബയിലെ വസതിയില്‍ ബാലികയെ സുഹൃത്തായ യുവാവിനെ ഏല്‍പിച്ചശേഷം മുത്തച്ഛന്‍ അല്‍പസമയത്തേക്ക് പുറത്തുപോയത്. എന്നാല്‍ തിരിച്ചുവരുമ്പോള്‍ പെണ്‍കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിനെ ബ്രിസ്ബണിലെ തീരദേശത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ 25 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ ഒന്‍പത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. ശാരീരികമായി ഉപദ്രവിച്ചതിനൊപ്പം ലൈംഗികമായി കൈയേറ്റം ചെയ്യുകയും ചെയ്തു. ക്ലീവ്‌ലാന്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജനുവരി 18 ന് ഇനി കോടതിയില്‍ ഹാജരാക്കണം. ബ്രിസ്ബണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.

കുട്ടികളോടുള്ള അതിക്രമങ്ങള്‍ ഓസ്‌ട്രേലിയയില്‍ അടുത്തിടെയായി വര്‍ധിക്കുകയാണ്. കുട്ടികളെ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കുട്ടികള്‍ക്കെതിരോയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ മയക്കുമരുന്നിന്റെ ഉപയോഗം വലിയൊരു പങ്കു വഹിക്കുന്നുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അപരിചിതരുമായി ഇടപഴകാന്‍ കുഞ്ഞുങ്ങളെ അനുവദിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. അപരിചിതരോടൊപ്പം കുഞ്ഞുങ്ങളെ ഇരുത്തിയശേഷം പുറത്തുപോകുന്ന മാതാപിതാക്കള്‍ അപകടം വിളിച്ചുവരുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY