മാനഭംഗ ശ്രമം; ബ്രിസ്ബണിലെ മലയാളി യുബർ ഡ്രൈവർക്ക് ജാമ്യം ലഭിച്ചു.

0
2416

ബ്രിസ്‌ബേൻ : യാത്രക്കാരിയായ 16 വയസ്സുകാരി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മലയാളിയായ യൂബർ ഡ്രൈവർക്ക് കടുത്ത ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇക്കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്ന് ജൂലൈ 13 ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു 11 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ജൂലൈ 24 നാണ് ജാമ്യം ലഭിച്ചത്. നേഴ്സായി ജോലി ചെയുന്ന ഭാര്യ ഒപ്പമുള്ളപ്പോഴോ, ജോലിക്കു പോകുമ്പോഴോ മാത്രമേ ഇയാൾക്ക് രാത്രിസമയങ്ങളിൽ പുറത്തിറങ്ങുവാൻ കോടതി അനുവാദം നല്കിയിട്ടുള്ളു. ഇവർ വാങ്ങിയ വീടിന്റെ ലോൺ അടക്കുന്നതിനായി പെട്രോൾ സ്റ്റേഷനിൽ ജോലിക്കു പോകുന്നതിന് കോടതി അനുവാദം നൽകിയിട്ടുണ്ട്. യൂബർ , ടാക്സി മേഖലയിൽ മേലിൽ ജോലി ചെയ്യരുതെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ജി.പി.എസ് സംവിധാനം ക്രിമിനൽ കേസ്സുകൾ കൈകാര്യം ചെയുന്ന പ്രേത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി അറിയിച്ചു.

ജൂലൈ ഏഴിന് രാത്രി 9 മണിയോടെയായിരുന്നു യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുവാൻ യൂബർ ബുക്ക് ചെയ്തത്. സൂപ്പർ മാർക്കറ്റിൽ നിന്നും ഐസ് ക്രീം വാങ്ങി മടങ്ങി വരുന്ന വഴിയാണ് ആളൊഴിഞ്ഞ സ്‌ഥലത്തുവച്ച് വാഹനം നിർത്തിയിട്ടശേഷം യൂബർ ഡ്രൈവർ തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിനു ശേഷം യുവതിയെ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച ഇയാൾക്കെതിരെ സുഹൃത്തിന്റെ ബന്ധുക്കളുടെ സഹായത്തോടെയാണ് യുവതി പരാതി നൽകിയത്. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ 37 കാരനായ ഇയാൾ 2016 മാർച്ചിലാണ്‌ ഭാര്യക്കും, രണ്ടു കുട്ടികൾക്കുമൊപ്പം യുകെ യിൽ നിന്നും ബ്രിസ്ബണിലെത്തിയത്. യു.കെ. പൗരത്വമുള്ള ഇയാൾ മലയാളിയാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY