ഇടത്തരം വരുമാനക്കാർക്ക് ടാക്സ് ഇളവിന് സർക്കാർ തയ്യാറെടുക്കുന്നു.

0
835

സിഡ്‌നി : ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ഇളവിനു സാധ്യത. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ഇളവ് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ നല്‍കുന്ന സൂചന. ഇന്നലെ രാത്രി ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇടത്തരം വരുമാനക്കാരായ ഓസ്‌ട്രേലിയക്കാരുടെ ഭാരം കുറയ്ക്കുന്നതിന് ട്രഷററും മറ്റ് മന്ത്രിസഭാംഗങ്ങളുമായി സജീവമായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം ബജറ്റ് കമ്മിക്കു പകരം മിച്ചബജറ്റാക്കാനുള്ള പ്രതിജ്ഞാബദ്ധതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

87,000 ഡോളറോ അതില്‍ കുറഞ്ഞതോ ആയ വരുമാനമുള്ളവര്‍ 32.5 ശതമാനം വരെ നികുതി നല്‍കണം. അടുത്ത വിഭാഗത്തിലുള്ളവര്‍- 1,80,000 ഡോളര്‍വരെ വരുമാനമുള്ളവര്‍ 37 ശതമാനം വരെയും നികുതി നല്‍കണം. നമ്മുടെ ഏറ്റവും കുറഞ്ഞ നികുതിനിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്നും അവ പരിഗണക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2016 ല്‍ ടേണ്‍ബുള്‍ സര്‍ക്കാര്‍ രണ്ടാം ഗണത്തിലുള്ളവരുടെ കൂടിയ നികുതി നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അരദശലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാര്‍ക്ക് ഈ നടപടി ഏറെ ആശ്വാസം പകര്‍ന്നു. ജനങ്ങളുടെ ജീവിതച്ചെലവുകള്‍ വര്‍ധിച്ചത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് കെയര്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY