സുപ്രീം കോടതിവിധി പിണറായി സർക്കാരിന് കനത്ത പ്രഹരം.

0
1699

കൊച്ചി : അധികാരഗർവിന്റെ അഹങ്കാരത്തിൽ പോലീസ് മേധാവിയെ പന്തുതട്ടുന്നതുപോലെ തുരത്തിയ പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഡി.ജി.പിയായി സെൻകുമാറിന്റെ പുനർ നിയമനത്തിന് വഴിവച്ച പുതിയ സുപ്രീം കോടതി വിധിഎന്നാണ് വിലയിരുത്തൽ. സംസ്‌ഥാനത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും രാഷ്ട്രീയ പകകൊണ്ട് സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ തിരികെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. അതോടെ പിണറായി സർക്കാർ ഇളിഭ്യരായിക്കഴിഞ്ഞിരിക്കുകയാണ്. കേസുകളുടെ പശ്ചാത്തലത്തിൽ ഒരു ഡി.ജി.പി.യെ ആ സ്‌ഥാനത്തുനിന്നും നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സെന്‍കുമാറിന്‍റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് 2017 ജൂണ്‍ മുപ്പതിനാണ്. അതുവരെ അദ്ദേഹത്തെ പൊലീസ് മേധാവിയായി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കം ചെയ്തതായിരുന്നു. അതുകൊണ്ടുതന്നെ തുടക്കം പിഴച്ച നടപടികൾ ഒന്നിനുപുറകെ ഒന്നായി നേരിടുന്ന പിണറായിയുടെ സർക്കാർ പുതിയ സുപ്രീംകോടതി വിധിയോടെ കൂടുതൽ പ്രതിരോധത്തിലാവുമെന്നു തീർച്ചയാണ്. ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതുമുന്നണിക്ക് തലവേദന സൃഷ്ട്ടിച്ച കേസ്സുകളായിരുന്ന കതിരൂര്‍ മനോജ്, ടിപി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍ വധകേസുകളിൽ നടത്തിയ സ്വതന്ത്ര അന്വേഷണമാണ് പിണറായിയെ സെൻകുമാറിനെതിരെ തിരിയുവാൻ പ്രേരിപ്പിച്ചത്. ഇതിൽ കതിരൂര്‍ മനോജ് വധകേസില്‍ സി.പി.എം നേതാവ് പി ജയരാജിനെതിരെ നടത്തിയ അന്വേഷണം ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.അതിന്റെ പ്രതികാര നടപടി എന്ന നിലയിലായിരുന്നു സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ഡി.ജി.പി. യുടെ സ്‌ഥാനം തെറിപ്പിച്ചതിനു പിന്നിലെ ചേതോവികാരമെന്നു അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി നിയമപോരാട്ടം നടത്തി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്നും സന്പാദിച്ച വിധി പിണറായി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് രാഷ്ട്രീയകേരളം വിലയിരുത്തുന്നു.

NO COMMENTS

LEAVE A REPLY