പെര്‍ത്തില്‍ സീറോ മലങ്കര കത്തോലിക്കാ വിശ്വാസികളുടെ വിശുദ്ധ വാരാചരണം

0
1071

പെർത്ത് : മാനവരക്ഷയ്ക്കായി കാല്‍വരിയില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച ലോകരക്ഷകനായ യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആചരിക്കുന്ന വിശുദ്ധവാരം പെര്‍ത്തിലും ആചരിക്കുകയാണ്. വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ സീറോ മലങ്കര റീത്തില്‍ പെര്‍ത്തിലെ വിവിധ സ്ഥലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. അജപാലന സന്ദര്‍ശനം നടത്തുന്ന കോര്‍ എപ്പിസ്‌കോപ്പ റവ. ഫാ. തോമസ് ചരിവുപുരയിടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പെര്‍ത്തില്‍ വിശുദ്ധ വാരാചരണം നടത്തപ്പെടുന്നത്.

ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 9 ന് വൈകിട്ട് നാലരയ്ക്ക് വില്ലിട്ടണിലെ 5 ഇംഗാം കോര്‍ട്ടില്‍ നടത്തപ്പെടും. പെസഹാ വ്യാഴാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 12 ന് രാത്രി 8.30 ന് 36, ട്രൂഡി സ്ട്രീറ്റ്, മണ്‍സര്‍ സെന്റ് ജെറോം പാരീഷ് ഹാളില്‍ നടത്തപ്പെടും. ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ 14 ന് രാവിലെ 9 മുതലും ഈസ്റ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ 15 ന് ശനിയാഴ്ച വൈകിട്ട് 7.30 മുതലും സെന്റ് ജെറോം പാരീഷ്ഹാളില്‍ നടത്തപ്പെടും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സഭയുടെ ഓസ്‌ട്രേലിയന്‍ ചാപ്ലൈന്‍ ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് ഫോണ്‍ 0427661067, തോമസ് പെര്‍ത്ത്: 0404102009 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY