ബ്രിസ്ബണിലെ പള്ളിയും വിശ്വാസിയും തമ്മിലുണ്ടായിരുന്ന കേസുകൾ ഒത്തുതീർപ്പായി.

0
6806
Mar Thoma Sliva

ബ്രിസ്ബൺ : സിറോ-മലബാർ ഇടവക പാരിഷ് കൌൺസിലും ഇതേ ഇടവകയിലെ തന്നെ വിശ്വാസിയുമായി മാസങ്ങളായി നിലനിന്നിരുന്ന വിവിധ കേസുകൾ ചർച്ചയിലൂടെ പരിഹരിച്ചതായി അറിയുന്നു. ഇടവകയിലെ ഈ വിശ്വാസി സോഷ്യൽ മീഡിയ യിലൂടെ പള്ളിയുടെ ദുർചെയ്തികളെ ചോദ്യം ചെയ്തതിനെ തുടർന്ന് പള്ളി പാരീഷ് ഇയാളെ പുറത്താക്കുവാൻ തീരുമാനിച്ചതോടെയാണ് മാസങ്ങൾക്ക് മുൻപ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഏറെ താമസിയാതെ തന്നെ വിശ്വാസികളിൽ വലിയൊരു വിഭാഗം ഇയാൾക്കെതിരെ തിരിയുകയും ചെയ്തതോടെ ഇയാൾ സഭയുടെ പ്രവർത്തികൾ ചോദ്യം ചെയുവാൻ നിയമപരമായി നീങ്ങിയതോടെയാണ് പ്രതിസന്ധികൾ രൂപപ്പെട്ടത്.

ഇതിന്റെ വെളിച്ചത്തിൽ ബ്രിസ്ബണിലെ ബിഷപ്പ് നടത്തിയ അന്വേഷണത്തിൽ മലയാളി ഇടവകയുടെ പേരിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ അപാകത കണ്ടെത്തുകയും, അതിനെ ചോദ്യം ചെയുന്നതിൽ വിശ്വാസിയെ തടയുവാൻ കഴിയില്ലെന്നും വെക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ്‌ പരാതിയുമായി മുന്നോട്ടു പോകാതെ രമ്യമായി പ്രശ്നം പരിഹരിക്കുവാൻ മെൽബണിലെ സീറോ മലബാർ രൂപതാ ബിഷപ്പും, പള്ളി പാരീഷ് അധികാരികളും തയ്യാറായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിമർശന വിധേയനായ ഇടവക അംഗത്തിനെതിരെ ഇടവക വൈദീകൻ ഞായറാഴ്ച കുർബാനക്കിടയിൽ പ്രസംഗിക്കുകയും, പാരിഷ് കൌൺസിൽ അംഗങ്ങൾ പള്ളിക്കകത്ത് വെച്ച് ഈ വിശ്വാസിയെ അധിഷേപിക്കുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ഈ വിശ്വാസി വിവിധ സർക്കാർ-സഭാ സ്ഥാപനങ്ങളിൽ പരാതി നല്കി കാത്തിരിക്കുമ്പോൾ നിയമപ്രശന്ഗങ്ങൾ കൂടുതൽ സങ്കീർണമാവുമെന്നു അധികാരികൾക്ക് ബോധ്യപ്പെട്ടതിനാൽ പെട്ടന്ന് സഭ ഇടപെട്ട് വിശ്വാസിയുമായി ചർച്ച നടത്തി പരാതി പരിഹരിക്കാൻ തയ്യാറാകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ വിശ്വാസി പരാതി പിൻവലിക്കാൻ തയാറായിരിക്കുന്നത്. പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ വച്ച് പാരിഷ് കൌൺസിൽ അംഗങ്ങൾ വിശ്വാസിയോട് മാപ്പ് അറിയിക്കുകയും തുടർന്ന് ഈ വിശ്വാസി മറ്റ് വിശ്വാസികൾക്കുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രശ്നം രമ്യമായി പരിഹരിച്ചു.

NO COMMENTS

LEAVE A REPLY