സിഡ്‌നിയിൽ ആറുവയസ്സുകാരി വീട്ടിൽവെച്ച് വെടിയേറ്റ് മരിച്ചു.

0
694

സിഡ്‌നി : സിഡ്‌നിയില്‍ ആറു വയസുകാരി വെടിയേറ്റു മരിച്ചു. ലാലോര്‍ പാര്‍ക്കിലെ ഡാന്നി റോഡിലെ വസതിയിലാണ് ബാലിക മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് എട്ടിനുശേഷമാണ് അടിയന്തര വകുപ്പിന് സമീപവാസികളുടെ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. കഴുത്തില്‍ വെടിയേറ്റ മുറിവുകളോടെ മരിച്ചനിലയിലാണ് പെണ്‍കുട്ടിയെ സംഭവസ്ഥലത്തെത്തിയ പോലീസും അടിയന്തര സേവന വകുപ്പ് അധികൃതരും കണ്ടെത്തിയത്.

ക്വാക്കേഴ്‌സ് ഹില്‍ ലോക്കല്‍ ഏരിയ കമാന്‍ഡില്‍നിന്നുള്ള പ്രത്യേക അന്വേഷണസംഘവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി കൂടുതൽ വിവരം അറിയാവുന്ന സമീപവാസികളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണോ, അതോ മുൻകൂട്ടി തയ്യാറാക്കിയ ആക്രമമാണോ എന്നാണു പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY