സിഡ്‌നിയിലെ ചാവേറാക്രമണ പദ്ധതി.യുവാവ് കുറ്റക്കാരനാണെന്ന് കോടതി.

0
581

സിഡ്‌നിയില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയ സിഡ്‌നി യുവാവ് കുറ്റക്കാരനാണെന്ന് ആരോപണം. സുപ്രീംകോടതിയില്‍ നടക്കുന്ന വിചാരണയുടെ ഒന്നാം ദിവസംതന്നെ പ്രതിയായ തമീം ഖാജ കുറ്റക്കാരനാണെന്ന് ആരോപിക്കപ്പെടുന്നത്. ചാവേറാക്രമണത്തിന് പദ്ധതി തയാറാക്കുകയും അതിന് തയാറെടുക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഈ 19 കാരനില്‍ ചുമത്തിയിരിക്കുന്നത്.

പാരമട്ട കാര്‍ പാര്‍ക്കില്‍നിന്നും 2016 ല്‍ ഭീകരവിരുദ്ധ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ തമീമിന് 18 വയസായിരുന്നു. ഒരു തോക്കും ചാവേറാക്രമണത്തിനുള്ള ഉപകരണവും സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നാണ് പോലീസ് നല്‍കുന്ന ഭാഷ്യം. ചാവേറാക്രമണം നടത്താന്‍ പറ്റിയ സ്ഥലവും ഇയാള്‍ കണ്ടെത്തിയിരുന്നതായി പോലീസ് പറയുന്നു. ഡന്‍ഡാസിലെ തിമോര്‍ ആര്‍മി ബാരക്ക്, സിഡ്‌നിയുടെ വടക്കു പടിഞ്ഞാറന്‍ സ്ഥലങ്ങള്‍, പാരമട്ടയിലെ വിചാരണ കോടതികള്‍ തുടങ്ങിയവയായിരുന്നു തമീമിന്റെ പട്ടികയിലുണ്ടായിരുന്നത്. ഭീകര സംഘടനയായ ഐഎസിന്റെ പതാക സംഘടിപ്പിക്കാനും ഇയാള്‍ ശ്രമം നടത്തി. ആക്രമണം നടത്താനുള്ള സഹായവും നിര്‍ദേശങ്ങളും ഇയാള്‍ ഐഎസില്‍നിന്ന് തേടിയിരുന്നു.

തമീം ഭീകരസംഘടനയുടെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന തരത്തില്‍ മാറിയിരുന്നതായി ജസ്റ്റിസ് ഡെസ്മണ്ട് ഫെഗന്‍ അഭിപ്രായപ്പെട്ടു. നിരവധിപേര്‍ കൊല്ലപ്പെടുന്ന ഒരു കൂട്ടക്കൊലയാണ് ഇയാള്‍ പ്ലാന്‍ ചെയ്തിരുന്നതെന്നാണ് ജഡ്ജി പറഞ്ഞത്. അത്യന്തം അപകടകാരികളെ സൂക്ഷിക്കുന്ന ജയിലില്‍ കഴിയുന്ന തമീമിന്റെ ശിക്ഷ അടുത്ത വര്‍ഷമാദ്യം കോടതി വിധിക്കും

NO COMMENTS

LEAVE A REPLY