ലൈംഗികാരോപണം., നീന്തല്‍ പരിശീലകന്‍ സ്‌കോട്ട് വോക്കേഴ്‌സ് അറസ്റ്റിൽ.

0
476

ബ്രിസ്‌ബേൻ : ഓസ്‌ട്രേലിയയുടെ സുവര്‍ണ നീന്തല്‍ പരിശീലകന്‍ സ്‌കോട്ട് വോക്കേഴ്‌സ് അറസ്റ്റിലായി. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളാണ് ഇദ്ദേഹത്തിനെതിരേയുള്ള കുറ്റാരോപണങ്ങള്‍. ക്വീന്‍സ്്‌ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റിലുള്ള വസതിയില്‍നിന്നും ഇന്നലെ രാവിലെയാണ് ചൈല്‍ഡ് അബ്യൂസ് ആന്‍ഡ് സെക്ഷ്വല്‍ ക്രൈം വകുപ്പിലെ കുറ്റാന്വേഷകര്‍ വോക്കേഴ്‌സിനെ അറസ്റ്റ് ചെയ്തത്.

നീന്തല്‍ പരിശീലകനായി ബ്രസീലില്‍ സേവനമനുഷ്ടിച്ചശേഷം അടുത്തിടെയാണ് വോക്കേഴ്‌സ് നാട്ടില്‍ തിരിച്ചെത്തിയത്. ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നതിന് അഞ്ചു കേസുകള്‍ ഇദ്ദേഹത്തിനെതിരേയുണ്ട്. സൂസി ഒ നീല്‍, സാം റീലി തുടങ്ങിയ നീന്തല്‍താരങ്ങളുടെ പരിശീലകനായിരുന്നു 59 കാരനായ വോക്കേഴ്‌സ്. 2009 ലും 2002 ലും ലൈംഗികാരോപണങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് കോച്ച് എന്ന നിലയിലുള്ള തന്റെ കരിയര്‍ തുടരാന്‍ ബ്രസീലിലേക്കു പോകാന്‍ വോക്കേഴ്‌സ് നിര്‍ബന്ധിതനായത്.

കസ്റ്റഡിയിലെടുത്ത വോക്കേഴ്‌സിനെ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഇതേ ആരോപണങ്ങള്‍ക്ക് താന്‍ വിധേയനാവുകയാണെന്നും ഈ ആരോപണങ്ങളില്‍ യാതൊരു കഴമ്പില്ലെന്നും വോക്കേഴ്‌സ് പറഞ്ഞു. എന്നാല്‍ എല്ലാവരും ആഗ്രഹിക്കുന്നതുപോലെ കോടതി തീരുമാനിക്കട്ടെയെന്ന് വോക്കേഴ്‌സിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്ന ഒരു സ്ത്രീ പറഞ്ഞു.

NO COMMENTS

LEAVE A REPLY