സ്വാമി ചിദാനന്ദപുരിയുടെ ഓസ്‌ട്രേലിയൻ പര്യടനം ഏപ്രിൽ 13 മുതൽ.

0
1182

മെൽബൺ : കോഴിക്കോട് ജില്ലയിലെ കോലത്തൂർ അദ്വൈതാശ്രമത്തിലെ ആചാര്യനും, പ്രമുഖ ഹൈന്ദവ സന്യാസിയുമായ സ്വാമി ചിദാനന്ദപുരിയുടെ ഓസ്‌ട്രേലിയൻ പ്രഭാഷണപര്യടനം ഏപ്രിൽ 13 മുതൽ 21 വരെ രാജ്യത്തെ ഏഴു പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കുമെന്ന് മെൽബൺ കേരളാ ഹിന്ദു സൊസൈറ്റി അറിയിച്ചു. ഭാരതത്തിന്റെ പരമ്പരാഗതമായ സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ കർമ്മ മണ്ഡലങ്ങൾ മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനായി സ്വജീവിതം സമർപ്പിച്ച സ്വാമിജിയുടെ ഹ്രസ്വ സന്ദർശനം വൻവിജയമാക്കുവാനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 13 ന് അഡലൈഡിലും, 14 ന് മെൽബണിലും, 15 ന് ക്യാൻബറയിലും, 16 ന് സിഡ്നിയിലും, അന്നുതന്നെ ബ്രിസ്ബനിലും,17 ന് ടൗൺസ്‌വില്ലയിലും 20 ,21 തീയതികളിൽ പെർത്തിലുമാണ് സ്വാമിജിയുടെ സത്‌സംഗം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. എട്ടു ദിവസം കൊണ്ട് ഏഴു നഗരങ്ങളിൽ തിരക്കിട്ട പരിപാടികളിൽ സംബന്ധിക്കുന്ന സ്വാമിജിയുടെ പ്രഭാഷണ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 0403595702, 0406868611, 0433850073 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  പ്രമുഖ മോർട്ട്ഗേജ് ബ്രോക്കറായ മൈ ലോൺസ് എന്ന ബിസിനസ്സ് സ്‌ഥാപനമാണ് സ്വാമിജിയുടെ പര്യടന പരിപാടികൾ സ്പോൺസർ ചെയുന്നത്.
സ്വാമിജിയുടെ പ്രഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയുക.

NO COMMENTS

LEAVE A REPLY