തിരുവോണനാളിൽ പെർത്ത് മലയാളികളെ കണ്ണീർകടലിലാക്കി സുനീഷ് (35) യാത്രയായി.

0
7756

പെർത്ത് : തിരുവോണനാളിൽ പെർത്ത് മലയാളികളെ ദുഖത്തിലാക്കി സണ്ണി എന്നറിയപ്പെടുന്ന സുനീഷ് (35) യാത്രയായി. തിരുവോണനാളിൽ ഓണസദ്യകഴിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുനീഷിനെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഉടൻ ആർമഡയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെർത്ത് നഗരത്തിൽ നിന്നും 20 കിലോമീറ്റർ മാറി സെവില്ലിഗ്രൂവ് എന്ന സ്‌ഥലത്താണ്‌ സുനീഷ് താമസിക്കുന്നത്. ഒരു സ്വകാര്യ നേഴ്‌സിങ് ഹോമിലെ എൻ റോൾഡ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ നീനു ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ്. രണ്ടു മക്കളുണ്ട്. സുനീഷ് തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ നീനു കോട്ടയം ജില്ലയിലെ കളത്തൂർ സ്വദേശിയും. മൃതദേഹം ആർമഡയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിമൃതദേഹം ഇവിടെത്തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY