സുമേഷ് പള്ളത്തിന്റെ ആകസ്മിക വേർപാടിൽ മനംനൊന്ത് മെൽബൺ മലയാളികൾ.

0
5210

മെൽബൺ: മെൽബണിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവും ശ്രീനാരായണ മിഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന സുമേഷ് പള്ളത്തിന്റെ (39) ആകസ്മിക വേർപാട് മെൽബൺ മലയാളി സമൂഹത്തെ തീരാദുഖത്തിലാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ജോലി സ്‌ഥലത്ത്‌ കുഴഞ്ഞു വീണ സുമേഷിന്റെ മൊണാഷ് ആശുപത്രിയിൽ എത്തിച്ചത്. തലച്ചോറിലെ അമിതമായ രക്തസ്രാവമാണ് മരണകാരണം. പിന്നീടുള്ള 48 മണിക്കൂറുകൾ വിദഗ്ധരായ ഡോക്ടർമാരുടെ സംഘം ഒട്ടേറെ പരീക്ഷണങ്ങൾക്ക് മുതിർന്നെങ്കിലും സുമേഷിന്റെ ജീവൻ തിരിച്ചുപിടിക്കാനായില്ല. യന്ത്രങ്ങളുടെ സഹായത്തോടെ നിലനിർത്തിയ സുമേഷിന്റെ ജീവൻ വ്യാഴാഴ്ച വൈകുന്നേരത്തോടെ നിലച്ചു.

ഫ്രാങ്ക്സ്റ്റൺ ഹോസ്പിറ്റലിലെ നേഴ്സായ ധന്യയാണ് ഭാര്യ. സിയോണയും (6) ദിയാനും (6 മാസം) മക്കളാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. സുമേഷിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന അച്ഛനും, അമ്മയും രണ്ടാഴ്ച മുൻപാണ് തിരികെ നാട്ടിലേക്ക് പോയത്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ സുമേഷ് ഡാൽഡിനോംഗ് സൗത്തിൽ ത്രീഡി സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയായിന്നു. ടെക്നോ സ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ യും എലൈറ്റ് ഹോംസ് ലിമറ്റഡിന്റെ യും ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. മൃതദേഹം പിന്നീട് നാട്ടിൽ സംസ്കരിക്കും. മെൽബൺ മലയാളി സമൂഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി മെയ് 13 ഞായറാഴ്ച ഡാന്ഡിനൊങ്ങിൽ (Bunurong Memorial Park, 790 Frankston Dandenong Road, Dandenong South.) പൊതുദർശനമൊരുക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY