ഓസ്‌ട്രേലിയയിൽ തൊഴിൽ പരിശീലനത്തിനും, ഗവേഷണത്തിനും ഒരു വർഷത്തെ വിസ ലഭിക്കും.

0
2055

മരിയ ജോമെറ്റ് (മൈഗ്രേഷൻ ഏജെന്റ്, മെൽബണ്‍)

ഓസ്‌ട്രേലിയൻ കുടിയേറ്റ മോഹമുള്ളവർക്ക് ഏറെ ഉപകാരപ്രദമായൊരു വിസയാണ് സബ് ക്ലാസ് 402. തൊഴിലധി ഷ്ടിത പരിശീലനതിനോ ത്തി ഗവേഷണത്തിനോ, അതുമല്ലങ്കിൽ പ്രൊഫഷനൽ ഡവലപ്മെന്റ്റ് പ്രോഗ്രാമിനോ മറ്റു വലിയ പ്രതിസന്ധികളില്ലാതെ ഇവിടെയെത്തുന്നതിനായുള്ള അവസരമാണ് ഈ വിസ നല്കുന്നത്. 12 മാസമാണ് വിസയുടെ കാലാവധി.

ഒക്യുപ്പെഷണൽ ട്രെയിനി സ്കീം.
ഈ വിസ തങ്ങളുടെ തൊഴിൽ മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടാനായി ഒരു ഉന്നത പരിശീലനം നേടുവാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു സ്പോൻസർ വേണം. ആഴ്ചയിൽ 30 മണിക്കൂർ പരിശീലനം നിര്ബന്ധമാണ്. അതിൽ തന്നെ 70 ശതമാനം സമയവും ജോലി സ്ഥലത്ത് ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഉണ്ട്. ക്ലാസ് റൂം പരിശീലനം 30 ശതമാനം സമയം മാത്രമേ ആകാവൂ. വോളന്റിയർ ആയിട്ടല്ല നിങ്ങൾ പരിശീലനത്തിന് ചേർന്നതെങ്കിൽ ശന്പളം ലഭിക്കും.

പ്രൊഫഷനൽ ഡവലപ്മെന്റ്റ് സ്കീം.
ഒരു ബിസിനസ് സ്ഥാപനത്തിലോ അല്ലെങ്കിൽ ഒരു വിദേശ സർക്കാർ എജെൻസിയിലൊ ജോലി ചെയുന്നവർക്ക് ഈ വിസയുടെ സാധ്യതകൾ ലഭിക്കുന്നതാണ്. ഒരു അംഗീകൃത പ്രൊഫഷനൽ ഡവലപ്മെന്റ്റ് സ്പോൻസർ നിങ്ങള്ടെ സ്പോൻസർ ചെയ്യണം. നിഷ്തിത ഫീസ്‌ അടച്ചു അപേക്ഷ നൽകുന്പോൾ നിങ്ങൾ ഓസ്ട്രേലിയയിൽ ആയിരിക്കരുത്.

ഗവേഷണ സ്കീം.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അഥവാ ഗവേഷണ സ്ഥാപനത്തിൽ സീനിയർ അക്കാദമിക് തസ്തികയിൽ ജോലി ചെയുന്നവർക്ക് ഓസ്ട്രെലിയ യിലെ സ്പോണ്സറിംഗ് റിസർച് സ്ഥാപനത്തിൽ ഒരു റിസർച് പ്രോജക്ടിൽ പങ്കെടുക്കുവാനോ, നിരീക്ഷിക്കുവാണോ 12 മാസത്തേക്ക് ഈ വിസയിൽ (സബ് ക്ലാസ് :402) എത്താവുന്നതാണ്.

നിങ്ങളുടെ ജീവിത – യാത്രാ ചിലവുകൾക്കുള്ള ഒരു തുച്ചമായ ശമ്പളം മാത്രമേ ഇതിൽ നിന്നും ലഭിക്കുകയുള്ളൂ. സബ് ക്ലാസ് 402 വിസയിൽ പ്രൊഫഷനൽ ഡവലപ്മെന്റ്റ് സ്കീമിൽ വരുന്നവർക്ക് തങ്ങളുടെ കുടുംബാങ്ങങ്ങളെ കൂടെ കൊണ്ട് വരുവാൻ പറ്റില്ല. മറ്റു രണ്ടു സ്കീമുകളിലും തങ്ങളുടെ കുടുംബാങ്ങങ്ങളെ കൂടെ കൊണ്ട് വരുവാനും, ഒരുമിച്ചു താമസ്സിക്കുവാനും അവസരം ഉണ്ടായിരിക്കും. എവിടെ കഴിയുന്ന കാലത്തേക്കുള്ള ആരോഗ്യ ഇൻഷുരൻസും, സാന്പത്തിക ചിലവുകളും ഉദ്യോഗാര്ധികൾ തന്നെ കണ്ടെതെണ്ടാതാണ്. കൂടുതൽ വിവരങ്ങൾക്ക് 0488094643 എന്ന ഫോണ്‍ നന്പരിലോ australianmalayalee7@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

151104_FooterTypeAd_V2 (1)

NO COMMENTS

LEAVE A REPLY