നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വിദ്യാർഥിയായ യുവാവിനെ നാടുകടത്തും.

0
2049

അഡലൈഡ് :ടെലിഫോണ്‍ നികുതി കുംഭകോണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ ഇന്ത്യന്‍ യുവാവിനെ നാടുകടത്തിയേക്കും. അഴിമതിയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ പ്രതിക് ഹസ്മുഖ്ഭായ് ദവാരിയ എന്ന 22 കാരനെ അഡലെയ്ഡ് കോടതി ജയിലിലടച്ചിരിക്കുകയാണ്. സ്റ്റുഡന്റ് വിസയിലെത്തിയ പ്രതീക് കസ്റ്റഡിയില്‍നിന്നു മോചിതനായാല്‍ ഇന്ത്യയിലേക്കു നാടുകടത്തപ്പെടുമെന്നാണ് സൂചന. ടെലിഫോണ്‍ നികുതി അഴിമതിയില്‍ പ്രതികിന്റെ പങ്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാള്‍ അറസ്റ്റിലായത്. കുംഭകോണത്തിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടിലൂടെ മാറിയെടുക്കുന്നതിന് രണ്ടായിരം ഡോളര്‍ പ്രതീക് കൈപ്പറ്റിയെന്നാണ് കേസ്. പ്രതികിനെതിരായുള്ള ഒന്‍പത് ആരോപണങ്ങളും കോടതിയില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കഒംഭകോണത്തിലൂടെ 43,908 ഡോളറാണ് പ്രതികള്‍ അനധികൃതമായി സമ്പാദിച്ചത്.

സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലെത്തിയ പ്രതിക് ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിച്ചു. ഇതിനായി ഇന്ത്യയിലുള്ള ഒരു സുഹൃത്തുമായി ബന്ധപ്പെട്ടെന്ന് കോടതിയില്‍ കുറ്റാരോപണത്തില്‍ വിശദമാക്കുന്നു. കാര്‍ വാങ്ങാന്‍ സഹായിക്കുന്നതിനു പകരമായി ഇന്ത്യയിലേക്കും തായ്‌ലാന്‍ഡിലേക്കും ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമയയ്ക്കും എന്നതായിരുന്നു കരാര്‍. നികുതി അടയ്ക്കാത്തവര്‍ കനത്ത തുക പിഴയടയ്‌ക്കേണ്ടിവരുമെന്നും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അറിയിച്ച് ഓസ്‌ട്രേലിയന്‍ ടാക്‌സ് ഓഫീസില്‍നിന്നാണെന്ന വ്യാജേന നിരവധി ഓസ്‌ട്രേലിയക്കാരെ ഫോണില്‍ വിളിച്ച് കുംഭകോണം നടത്തിയവര്‍ ഭീഷണിപ്പെടുത്തി. നികുതിപ്പണം അടയ്ക്കാന്‍ പ്രതീകിന്റെ അക്കൗണ്ട് നമ്പരാണ് നല്‍കിയത്.

പരോളില്ലാത്ത ഒന്‍പതുമാസം ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയാണ് പ്രതീകിന് മജിസ്‌ട്രേട്ട് പോള്‍ ബെന്നറ്റ് വിധിച്ചത്. ശിക്ഷാ കാലാവധി ഉടന്‍ അവസാനിക്കും. പ്രതീകിന്റെ സ്റ്റുഡന്റ് വിസയുടെ കാലാവധി അവസാനിച്ചിരിക്കുന്നതിനാല്‍ ജയില്‍ മോചിതനാകുന്ന ഇയാളെ കുടിയേറ്റ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ജയിലില്‍നിന്നു മോചിതനാകുമ്പോള്‍ ഇയാളെ ഇന്ത്യയിലേക്കു നാടുകടത്തും.

NO COMMENTS

LEAVE A REPLY