മുന്‍ സോക്കര്‍ താരത്തിന്റെ മരണകാരണകാരണവും നഴ്‌സിന്റെ അനാസ്ഥയെന്ന് കൊറോണര്‍

0
1056

സിഡ്‌നി : മുന്‍ സോക്കര്‍ താരവും വയോധികനുമായ സ്റ്റീഫന്‍ ഹെര്‍സെഗ്(72) മരിച്ചത് നഴ്‌സിന്റെ അനാസ്ഥയെന്ന് കൊറോണര്‍ കണ്ടെത്തി. കത്തീഡ്രലിലേക്ക് ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചതാണ് മരണകാരണമായത്. ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ സെപ്തംബര്‍ 19 നാണ് ഹെര്‍സെഗ് മരിച്ചത്. കത്തീഡ്രലിലൂടെ ഓക്‌സിജന്‍ ശക്തിയായി കടന്നതിനെത്തുടര്‍ന്ന് മൂത്രസഞ്ചി തകരുകയും ശ്വാസകോശം തകരാറിലാവുകയും ചെയ്തു.

അടിയന്തര വിഭാഗത്തില്‍നിന്ന് ജനറല്‍ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയ ഹെര്‍സെഗിനെ പരിചരിക്കാനുള്ള രജിസ്‌ട്രേഡ് നഴ്‌സുമാരുടെ സംഘത്തിന്റെ ചുമതല സിയോനെഡ് റോബെര്‍ട്ട്‌സണായിരുന്നു. രണ്ടു നഴ്‌സുമാര്‍ അവരുടെ സഹായത്തിനുണ്ടായിരുന്നു. വൈകിട്ട് മൂന്നിനായിരുന്നു ഹെര്‍സെഗിനെ ജനറല്‍ വാര്‍ഡിലേക്കു മാറ്റിയത്. വൈകിട്ട് അഞ്ചിന് അനക്കമില്ലാതാകുന്നതിനു മുമ്പ് വേദനകൊണ്ട് ഹെര്‍സെഗ് നിലവിളിച്ചിരുന്നതായി വിചാരണയില്‍ കണ്ടെത്തിയിട്ടുണ്ട്.

എമര്‍ജെന്‍സി അലാറം അടിച്ചതുകേട്ട്് ഹെര്‍സെഗിന്റെ മുറിയിലെത്തിയപ്പോഴാണ് ഓക്‌സിജന്‍ ട്യൂബ് കത്തീഡ്രലില്‍ പിടിപ്പിച്ചിരിക്കുന്നത് കണ്ടതെന്ന് നഴ്‌സ് റോബര്‍ട്ട്‌സണ്‍ വിചാരണ വേളയില്‍ പറഞ്ഞു. ഹെര്‍സെഗ് ഒറ്റമുറിയിലായിരുന്നെന്നും കത്തീഡ്രല്‍ മാറ്റാന്‍ ശ്രമിച്ചതായാണ് തോന്നിയതെന്നും അവര്‍ കോടതിയെ അറിയിച്ചു. വീട്ടിലാണ് കിടക്കുന്നതെന്ന് തോന്നിയ ഹെര്‍സെഗ് സ്വന്തമായി യൂറിന്‍ ബാഗ് മാറ്റാന്‍ ശ്രമിച്ചതാണെന്നും ഒരു നഴ്‌സിന് ഈ അബദ്ധം പറ്റുമെന്ന് തോന്നുന്നില്ലെന്നും റോബര്‍ട്ട്‌സണ്‍ വിചാരണവേളയില്‍ ബോധിപ്പിച്ചു.

NO COMMENTS

LEAVE A REPLY