ചരിത്രം തിരുത്തി സംസ്‌ഥാന സിനിമാ പുരസ്കാരം. വിനായകൻ മികച്ച നടൻ.

0
1941

കൊച്ചി : സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ സമാനതകളില്ലാത്ത ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച അത്യപൂർവ അവാർഡ് പ്രഖ്യാപനത്തിനാണ് ഏതാനും നിമിഷം മുൻപ് കേരളം സാക്ഷ്യംവഹിച്ചത്. ജനമനസ്സുകളെ കീഴടക്കിയ ഒരു സഹനടൻ പുലിമുരുകനെപോലും പിന്തള്ളി മികച്ച നടനായതോടെ മലയാള സിനിമാ ചരിത്രത്തിൽ അർഹതയുള്ളവന് അംഗീകാരം ലഭിക്കുമെന്ന സന്ദേശമാണ് നൽകിയത്. കമ്മട്ടിപ്പാടത്തെ ഗംഗയായി വന്ന് അതേ സിനിമയിൽ തന്നെ താരമൂല്യമുള്ള നായകനെ വെട്ടിയ അഭിനയ പാടവം പുറത്തെടുത്ത സാധാരണക്കാരന്റെ കഥാപാത്രത്തെ ജന്മം കൊടുത്ത വിനായകന് മികച്ച നടനുള്ള സംസ്‌ഥാന പുരസ്കാരം നൽകുന്നത് നന്മയുടെയും, പ്രതീക്ഷയുടെയും പുതിയ സന്ദേശമാണ്. അവാർഡ് പ്രെഖ്യാപനത്തിലെ സ്‌ഥിരമായി പതിവ് പരാതികൾ കാറ്റിൽ പറത്തിക്കൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ അർഹതയുള്ളവർക്ക് അംഗീകാരം നൽകുമെന്ന സന്ദേശം നൽകുവാൻ ജൂറിക്കായി എന്ന പൊതുവായ വിലയിരുത്തലാണ് അവാർഡ് പ്രെഖ്യാപനം നൽകുന്നതെന്ന് വ്യക്തം.

പുറമ്പോക്കിനെ കിടപ്പാടമാക്കി ജീവിക്കുന്നവര്‍ നഗരവളര്‍ച്ചയില്‍ പുറന്തള്ളപ്പെടുമ്പോള്‍, ഒരു വിഭാഗം മനുഷ്യരുടെ ജീവിതസൗകര്യങ്ങള്‍ക്കായി ചതിക്കപ്പെട്ട് ചതുപ്പിനടിയിലായ നിസഹായരാകുമ്പോള്‍ അവരിലൊരാളുടെ ചിലമ്പിച്ച, ഭയപ്പാടുള്ള, നിസ്സഹയാതയില്‍ മുങ്ങിയ ശബ്ദമായിരുന്നു ഗംഗയിലൂടെ വിനായകൻ അവതരിപ്പിച്ചത്. വിനായകന് ഇത് ഗംഗയെന്ന കഥാപാത്രത്തിനപ്പുറം അയാള്‍ ജനിച്ച, കളിച്ചുവളര്‍ന്ന, സ്വന്തം നാടിന്റെ ചരിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനും അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളൊന്ന് അന്വേഷിക്കൂ എന്ന് ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ വൈകാരികമായി വിനായകന്‍ പറയുന്നുണ്ട്. അവിടെയാണ് വിനായകൻ എന്ന നടനെ ജനം തിരിച്ചറിഞ്ഞത്. സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്‍, പ്രിയനന്ദനന്‍, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. 68 സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.
മറ്റ് അവാർഡുകൾ താഴപ്പറയുന്നവയാണ്.
മികച്ച ചിത്രം: മാന്‍ഹോള്‍, മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത,ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം, മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍), മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം), മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം), ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം), തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം), സ്വഭാവ നടി: കാഞ്ചന പി.കെ. (ഓലപ്പീപ്പി), സ്വഭാവ നടന്‍: മണികണ്ഠന്‍ ആര്‍ ആചാരി (കമ്മട്ടിപ്പാടം), സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (കാംബോജി), പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി), പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴിയേ-ഗപ്പി), പിന്നണി ഗായിക: കെ എസ് ചിത്ര (കാംബോജി), നവാഗത സംവിധാനം: ഷാനവാസ് ബാവക്കുട്ടി (കിസ്മത്), ഗാനരചന: ഒ എന്‍ വി കുറുപ്പ് (കാംബോജി), ബാലതാരം: ചേതന്‍ ജയലാല്‍ (ഗപ്പി), ബാലനടി: അബേനി ആദി (കൊ്ച്ചൗവാ പൌലോ അയ്യപ്പ കൊയ്‌ലോ), കഥാകൃത്ത്: സലിംകുമാര്‍ (കറുത്ത ജൂതന്‍), സിങ്ക് സൗണ്ട്: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം), സൗണ്ട് മിക്‌സിംഗ്: പ്രമോദ് തോമസ് (കാട് പൂക്കുന്ന നേരം), സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം), മികച്ച ലാബ്/കളറിസ്റ്റ്: ഹെന്‍ റോയ് മെസിയ (കാട് പൂക്കുന്ന നേരം), അവലംബിത തിരക്കഥ: പുരസ്കാരമില്ല, ചിത്രസംയോജനം: ബി അജിത് കുമാര്‍ (കമ്മട്ടിപ്പാടം), കലാസംവിധാനം: ഗോകുല്‍ദാസ് , നാഗരാജ് (കമ്മട്ടിപ്പാടം), മികച്ച മേക്കപ്പ്: എന്‍ ജി റോഷന്‍ (നവല്‍ എന്ന ജുവല്‍), മികച്ച വസ്ത്രാലങ്കാരം : സ്റ്റൈഫി സേവ്യര്‍ (ഗപ്പി),മികച്ച നൃത്തം: വിനീത് (കാംബോജി), മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി, ഡബ്ബിംഗ് : വിജയ് മേനോന്‍ (ഒപ്പം), ഡബ്ബിംഗ് : എം തങ്കമണി (ഓലപ്പീപ്പി), മികച്ച ചലച്ചിത്ര പുസ്തകം : സിനിമ മുതല്‍ സിനിമ വരെ കെ നാരായണന്‍, ചെറി ജേക്കബ്മി, കച്ച ചലച്ചിത്രാധിഷ്ഠിത ലേഖനം : വെളുത്ത തിരശീലയിലെ കറുത്ത ഇടങ്ങള്‍ ( എന്‍ പി സജീഷ്), പ്രത്യേക ജൂറി പരാമര്‍ശം, അഭിനയം: കലാധരന്‍ (ഒറ്റയാള്‍ പാത), കഥ- ഇ സന്തോഷ് കുമാര്‍ (ആറടി), അഭിനയം-സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്), ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍ (ഗപ്പി), ചലച്ചിത്ര ഗ്രന്ഥം : ഹരിത സിനിമ (എ ചന്ദ്രശേഖരന്‍)

NO COMMENTS

LEAVE A REPLY