സെന്റ്‌ തോമസ്‌ ഇടവകയുടെ വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്തു.

0
818

റ്റോം ജോസഫ്‌
ബ്രിസ്ബൻ : സെന്റ്‌ തോമസ്‌ ദി അപ്പോസ്ത്തൽ സീറോ മലബാർ ഇടവകയുടെ പുതിയ വെബ്‌സൈറ്റിന്റെ ഉത്ഘാടനവും ലോഗോ പ്രകാശനവും സംയുക്തമായി ഏപ്രിൽ 3 ന് ഹോളണ്ട് പാർക്ക്‌ സെന്റ്‌ ജോവാക്കീം പള്ളിയിൽ നടത്തി. ഇടവക ട്രെസ്റ്റി സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള പാരീഷ് കൌൺസിലിന്റെ നേതൃത്വത്തിൽ പാരീഷ് കൌൺസിൽ അംഗം ജോഷി സ്കറിയയുടെ ശ്രമഫലമായി ഇടവകക്കായി സമർപ്പിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഫാ. പീറ്റർ കാവുംപുറം ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് വിലാസം : syromalabarbrisbanesouth.org.au

ഇടവകക്കായി പുതുതായി രൂപകൽപന ചെയ്ത ലോഗോയും ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. ഇടവക അംഗങ്ങളിൽ നടത്തിയ ലോഗോ ഡിസൈനിംഗ് മത്സരത്തിൽ റ്റോം ജൊസഫ് വിജയിയായി. വിശുദ്ധ തോമാശ്ലീഹയുടെ വിശ്വാസ ദീപ്തിയിൽ വളരുന്ന പരിശുദ്ധാല്മാവിനാൽ നിറഞ്ഞ വിശുദ്ധ ഗ്രന്ഥത്താൽ നയിക്കപ്പെടുന്ന വിശ്വാസ സമൂഹത്തെ സൂചിപ്പിക്കുന്ന ലോഗോ ബ്രിസ്ബൻ സെന്റ്‌ തോമസ്‌ ഇടവകയുടെ ഔദ്യോഗീക ലോഗോ ആയി ഇടവക വികാരി ഫാ. പീറ്റർ കാവുംപുറം പ്രഖാപിച്ചു.

NO COMMENTS

LEAVE A REPLY