പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പുപ്പെരുന്നാളും ആദ്യഫല സമര്‍പ്പണവും ആഗസ്റ്റ്‌ മാസം 19, 20 തീയതികളില്‍

0
457

എബി പൊയ്ക്കാട്ടിൽ
മെല്‍ബണ്‍ : സെന്‍റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ ആഗസ്റ്റ്‌ മാസം 19, 20 തീയതികളില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നു. 13-നാം തീയതി ഞായറാഴ്ച വി. കുര്‍ബാനാനന്തരം നടത്തപ്പെടുന്ന പെരുന്നാള്‍ കോടിയേറ്റോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാള്‍ കത്തീഡ്രലിലും, ചാപ്പലിലും 14-ലാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6.30 മണിക്ക് വിശുദ്ധ കുര്‍ബാനയോടും നേര്‍ച്ച വിളമ്പോടും കൂടി ആചരിക്കും. ഒന്നാം തീയതി മുതല്‍ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ശൂനോയോ നോമ്പും അന്ന് സമാപിക്കും. 19-ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് സന്ധ്യാനമസ്കാരവും, വചന ശ്രുശ്രൂഷയും പ്രദക്ഷിണവും ആശീര്‍വാദവും നടത്തപ്പെടും. ഇടവക പെരുന്നാള്‍ ദിവസമായ 20 –ആം തീയതി ഞായറാഴ്ച, രാവിലെ 7.30 നു പ്രഭാതനമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും പെരുന്നാള്‍ സദ്യയും നടത്തപ്പെടും. ഇടവകയുടെ പുതിയ ത്രൈമാസിക “സൂബോറോ” പ്രകാശനം ചെയ്യപ്പെടും തുടര്‍ന്നു ആദ്യഫല ലേലവും പെരുന്നാള്‍ സമാപനമായി കൊടിയിറക്കും നടത്തപ്പെടും. വികാരി റവ. ഫാ. പ്രദീപ്‌ പൊന്നച്ചന്‍, സഹ. വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരന്‍ എം സി ജേക്കബ്‌, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കും. അനുഗ്രഹ പ്രദമായ പെരുന്നാള്‍ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു എന്നും ഏവരും ഭക്തിപുരസരം പെരുന്നാളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും വികാരി അറിയിച്ചു.

NO COMMENTS

LEAVE A REPLY