മെൽബണിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഓഗസ്റ്റ് 27 ന്

0
1084

മെൽബൺ : കേരളാ ഹിന്ദു സൊസൈറ്റി ഓഫ് മെൽബണിന്റെയും മെൽബൺ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഷ്ടമി രോഹിണി ആഘോഷത്തിന്റെ ഭാഗമായുള്ള ശ്രീകൃഷ്ണ ജയന്തി ചടങ്ങുകൾ ഓഗസ്റ്റ് 27 ശനിയാഴ്ച മെൽബണിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയോടെയാണ് തുടക്കം. നൂറുകണക്കിന് ബാലികാ ബാലന്മാർ കൃഷ്ണയും, രാധയും, കുചേലനും, മറ്റു പുരാണ കഥാപാത്രങ്ങളുമായി വേഷമിടുന്ന ശോഭായാത്രയിൽ നൂറിലേറെ ഭക്തജനങ്ങൾ കീർത്തനങ്ങൾ ആലപിച്ചു പങ്കുചേരും. ശോഭായാത്രയുടെ സമാധാനത്തോടെ ഉറിയടിയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് 8 മണിയോടെ പ്രസാദവിതരണവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി 0470641265, 0425418659 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY