സൌത്ത് ഓസ്ട്രേലിയയിലെ വിദേശ ബിരുദധാരികൾക്ക് ലഭിക്കുന്ന ഇളവുകളുടെ വിശദാംശങ്ങൾ

0
11952

സൌത്ത് ഓസ്ട്രേലിയയിലെ വിദേശ ബിരുദധാരികൾക്ക് ഈ അടുത്ത കാലത്ത് നല്കിയ ചില ഇമിഗ്രേഷൻ ഇളവുകൾ പല മാധ്യമങ്ങളും വളച്ചൊടിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ലഭിക്കുന്ന നിരവധി അന്വേഷണങ്ങൾക്ക് മെൽബണിലെ അംഗീകൃത ഇമിഗ്രേഷൻ എജെന്റായ മരിയ ജോമെറ്റ് ഈ പംക്തിയിലൂടെ മറുപടി നല്കുന്നു. പ്രധാനമായും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ചാണ് ചില ഇളവുകൾ നല്കിയിരിക്കുന്നത്. പക്ഷെ അതിനായി കർശനമായ ചില നിയന്ത്രണങ്ങൾ അനുശാസിക്കുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രവർത്തി പരിചയം / വർക്ക് എക്സ്പീരീൻസ് ഇളവുകൾ
സ്റ്റേറ്റ് സ്പോൻസോർഷിപ്പിലൂടെ വിസ ലഭിക്കുവാൻ അപേക്ഷിക്കുന്പോൾ പ്രവർത്തിപരിചയ നിബന്ധനകളിൽ നിന്നും ഇളവുകൾ ലഭിക്കുന്നത് ഇപ്പോൾ സൌത്ത് ഓസ്ട്രേലിയയിൽ താമസ്സിക്കുന്നവരും, കഴിഞ്ഞ 2 വർഷത്തിനുള്ളിൽ സൌത്ത് ഓസ്ട്രേലിയയിലെ പബ്ലിക് യൂണിവേഴ്സിറ്റി കളിൽനിന്നും PhD യോ, ഗവേഷണത്തിൽ മാസ്റ്റേഴ്സ് ലഭിച്ചവരോ, അല്ലെങ്കിൽ ഉയർന്ന മാർക്കോടെ (GPA 6) ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരായിരിക്കണം. അല്ലെങ്കിൽ ബിരുദത്തിനു ശേഷം ഹോണേഴ്സ് ഇയര് ഫസ്റ്റ് ക്ലാസ്സിൽ പൂർത്തിയാക്കിയവരൊ ആയിരിക്കണം.

GPA -6 എന്നാൽ ഡിസ്റ്റിങ്ങ്ഷൻ മാർക്കാണ്‌. ചില യൂണിവേഴ്സിറ്റികളിൽ ഇത് 70 to 70% വും, മറ്റു ചില യൂണിവേഴ്സിറ്റികളിൽ 75 to 84% വരെയും മാർക്കാണ്‌.

ആനുകൂല്യങ്ങൾ ലഭിക്കുന്ന യൂണിവേഴ്സിറ്റികൾ താഴെപ്പരയുന്നവയാണ്.
സൌത്ത് ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളായ ഫ്ലിന്റെഴസ്‌, യൂണിവേഴ്സിറ്റി ഓഫ് അഡലൈഡ് , യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഓസ്ട്രേലിയ എന്നിവയാണ് യൂണിവേഴ്സിറ്റികൾ. എന്നാൽ ചില പ്രൈവറ്റ് ഹയർ എഡ്യൂക്കെഷൻ പ്രൊവൈഡേഴ്സിൽ നിന്നും ഉന്നത റാങ്കോടെ പാസായവരെയും ഇതിലേക്ക് പരിഗണിക്കും. എന്നാൽ ഇത് പൊതുവായി പ്രതിപാദിക്കുന്നില്ല.
വർക്ക് എക്സ്പീരീൻസ് ഇളവുകൾ ലഭിക്കുവാനുള്ള നിബന്ധനകൾ :-
1. നിങ്ങളുടെ തൊഴിൽ സൌത്ത് ഓസ്ട്രേലിയയിലെ സ്റ്റേറ്റ് സ്പൊൻസർഷിപ് പട്ടികയിലെ high , medium , low availability ലിസ്റ്റിൽ ഉള്ളതായിരിക്കണം.
2. നിങ്ങൾ സൌത്ത് ഓസ്ട്രേലിയയിൽ താമസ്സിക്കുന്നവരായിരിക്കണം. കൂടാതെ താഴെ പറയുന്ന നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചിരിക്കണം.
* ഉയർന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം (IELTS ഓരോ മോഡ്യൂളിലും 7 അല്ലെങ്കിൽ ഓവറോൾ 7.5)
* അമേരിക്ക, ലണ്ടൻ, ന്യൂസീലാന്റ്, കാനഡ, അയർലാന്റ് എന്നീ രാജ്യങ്ങളിലെ പൌരത്വമുള്ളവരായിരിക്കണം.
* സൌത്ത് ഓസ്ട്രേലിയയിൽ ഇപ്പോൾ ചുരുങ്ങിയത് ഒരാഴ്ചയിൽ 20 മണിക്കൂറിൽ കുറയാതെ വിദഗ്ധതൊഴിൽ ചെയുന്നവരായിരിക്കണം.
* സ്റ്റേറ്റ് സ്പോൻസർഷിപ്പിന് നിങ്ങളുടെ തൊഴിലിന് 2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയം ആവശ്യമാണെങ്കിൽ നിർബന്ധമായും ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയുന്നവരായിരിക്കണം.

ഹെൽത്ത് എഡ്യൂക്കേഷൻ സെക്ടറിൽ രെജിസ്ട്രേഷൻ ലഭിക്കുവാൻ ഉയർന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണ്‌. ആയതിനാൽ ആ മേഖലയിൽ ഉള്ളവർക്ക് അതിനു വേണ്ടതായ IELTS / തത്തുല്യമായ പരീക്ഷയിൽ നിശ്തിത മാർക്ക് ലഭിച്ചിരിക്കണം.

ഇംഗ്ലീഷ് ഭാഷാ ഒഴിവ് ലഭിക്കുന്നവ :-
സൌത്ത് ഓസ്ട്രേലിയൻ സ്റ്റേറ്റ് സ്പൊൻസർഷിപ് ലഭിക്കുവാൻ IELTS – ഓ തത്തുല്യമായ ഇംഗ്ലീഷ് പരീക്ഷാ നിബന്ധനകളോ ആവശ്യമില്ല. എന്നാൽ വിസക്ക് അപേക്ഷിക്കുന്പോൾ ഇമിഗ്രേഷൻ വകുപ്പ് നിർദേശിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന യോഗ്യത അനിവാര്യമാണ്. അതായത് IELTS അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയിൽ ആറോ , സമാനമായ സ്‌കോറോ ഓരോ മോഡ്യൂളിനും ലഭിച്ചിരിക്കണം.

ഒരു ഉദാഹരണം ചുവടെ ചേർക്കുന്നു :-
ഒരു നേഴ്സിന് സൌത്ത് ഓസ്ട്രേലിയൻ സ്റ്റേറ്റ് സ്പൊൻസർഷിപ് ലഭിക്കുവാൻ IELTS 7 സ്കോറും 3 വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്‌. എന്നാൽ സൌത്ത് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉയർന്ന മാർക്കോടെ ബിരുദം നേടി ഇപ്പോൾ സൌത്ത് ഓസ്ട്രേലിയയിൽ താമസിച്ച് ആഴ്ചയിൽ കുറഞ്ഞത്‌ 20 മണിക്കൂർ എങ്കിലും ജോലി ചെയുന്നവർക്ക് ഈ നിബന്ധന ആവശ്യമില്ല. എന്നാൽ നേഴ്സിംഗ് രെജിസ്ട്രേഷൻ ലഭിക്കുവാൻ AHPRA നിർദേശിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ( IELTS 7) നേടിയിരിക്കണം.

അതുപോലെ ഒരു സിവിൽ എഞ്ചിനീയർ ആണെങ്കിൽ IELTS വെക്തിഗത സ്കോർ 6.5 / ഓവറോൾ 7 ഓ തത്തുല്യമായ പരീക്ഷയിലെ സമാനമായ മാർക്കോ ലഭിച്ചിരിക്കണം. എന്നാൽ ഉയർന്ന മാർക്കോടെ (GPA 6) സൌത്ത് ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എങ്ങിനീയരിംഗ് പാസായി ഇപ്പോൾ സൌത്ത് ഓസ്ട്രേലിയയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ഈ നിബന്ധന ആവശ്യമില്ല. എന്നാൽ എഞ്ചിനീഴ്സ് ഓസ്ട്രേലിയയിൽ അസ്സസ് മെന്റിന് അപൈക്ഷിക്കുന്പോഴും വിസക്ക് അപേക്ഷിക്കുന്പോഴും IELTS മിനിമം 6 അല്ലെങ്കിൽ TOFEL iBT യിൽ തുല്യമായ സ്കോർ നിർബന്ധമാണ്‌. ഇമിഗ്രേഷൻ വകുപ്പിന്റെ പ്രാദേശിക സ്പൊൻസർഷിപ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ australianmalayalee7@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരുകയോ +61 4 8809 4643 എന്ന ഫോൺ നന്പരിൽ ബന്ധപ്പെടുകയോ ചെയ്‌താൽ മറുപടി ലഭിക്കുന്നതാണ്.

151104_FooterTypeAd_V2 (1)

NO COMMENTS

LEAVE A REPLY