മെൽബണിലെ ട്രാമുകൾ ഇനി സോളാറിൽ ഓടും.വൈദ്യുതിമുക്ത ട്രാം ഉടൻ.

0
285

മെല്‍ബണിലെ ട്രാമുകള്‍ ഇനി സോളാര്‍ വൈദ്യുതിയില്‍ ഓടും. ഇതിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ രണ്ട് സോളാര്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ആന്‍ഡ്രൂ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സോളാര്‍ വൈദ്യുതി നിലയങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ട്രാമുകള്‍ ഓടിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

റോബിന്‍വെയ്‌ലിനു സമീപം ബാന്നര്‍ടണ്‍ സോളാര്‍ പാര്‍ക്ക്, നുമുര്‍കാഹ് സോളാര്‍ ഫാം എന്നിവയാണ് നിര്‍ദിഷ്ട സോളാര്‍ വൈദ്യുതി നിലയങ്ങള്‍. ബാന്നര്‍ടണ്‍ സോളാര്‍ പാര്‍ക്കില്‍നിന്ന് നൂ് മെഗാവാട്ടും നുമുര്‍കാഹില്‍നിന്ന് 38 മൊഗാവാട്ട്് വൈദ്യുതിയും ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിക്ടോറിയയിലെ 3,89,000 പുതിയ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ബ്രഹത് പദ്ധതിക്കും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനായുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കുന്ന കമ്പനികള്‍ക്ക് നിര്‍മാണ ചുമതല ലഭിക്കും. ഈ പദ്ധതികള്‍ക്കായി 1.3 ലക്ഷംകോടി ഡോളറാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 1250 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യങ്ങളുടെ 25 ശതമാനം 2020 ലും 40 ശതമാനം 2025 ഓടെയും പാരമ്പര്യേതര ഊര്‍ജ സ്രോതസുകളില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ സ്രോതസുകളില്‍നിന്ന് ലഭ്യമാകുന്ന വൈദ്യുതി ഉപയോഗം, വീടുകളിലെ വൈദ്യുതി ബില്ലുകളില്‍ ശരാശരി 30 ഡോളറിന്റെ കുറവുണ്ടാക്കും. വൈദ്യുതി ഉല്‍പാദനം, ഉപയോഗം, ബില്ലിലെ കുറവ് തുടങ്ങിയവ സംബന്ധിച്ച് മാതൃകാ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY