എസ്.കെ.എം.ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 2,3 തീയതികളിൽ പെർത്തിൽ.

0
677

പെർത്ത് : മൂന്നാമത് എസ്.കെ.എം.ബാഡ്മിന്റൺ ടൂർണമെന്റ് ഈ വരുന്ന ശനി, ഞായർ തീയതികളിൽ (ജൂൺ 2,3) പെർത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അർമഡേൽ ബാഡ്മിന്റൻ സെന്ററിൽ വച്ച് രണ്ടു ഗ്രൂപ്പുകളായി തിരിച്ചു നടക്കുന്ന പ്രാഥമിക മത്സരങ്ങൾ ജൂൺ 2 ശനിയാഴ്ചയും, കുട്ടികൾക്കായുള്ള പ്രേത്യേക മത്സരം ജൂൺ 3 ഞായറാഴ്ചയും നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണി മുതലാണ് ഫൈനൽ മത്സരം നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്കായി ഐപ്പ് ചുണ്ടമണ്ണിൽ (0419532641)ബിനോദ് മേനോൻ (0423225947) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY