ഷെല്‍ഹാര്‍ബര്‍ പബ്ലിക് ആശുപത്രിക്ക് 251 ദശലക്ഷം ഡോളര്‍ അനുവദിച്ചു.

0
704

സിഡ്‌നി : നാല് ആശുപത്രികളുടെ നവീകരണത്തിന് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഷെല്‍ഹാര്‍ബര്‍ പബ്ലിക് ആശുപത്രിയുടെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 251 ദശലക്ഷം ഡോളര്‍ മുടക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് സ്ഥിരീകരിച്ചു.

സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വ്യോംഗ്, ബൗറാല്‍, ഗൗള്‍ബേണ്‍ ആശുപത്രികള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചതായി കഴിഞ്ഞവര്‍ഷം സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍ ചെലവില്‍ ഷെല്‍ഹാര്‍ബര്‍ ആശുപത്രി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ഷെല്‍ഹാര്‍ബര്‍ ആശുപത്രിയുടെ വികസനത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ജനശക്തിയുടെ വിജയമാണെന്ന് സംസ്ഥാന പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY