മെൽബൺ ആശുപത്രിയിലെ പീഡനങ്ങളും കുട്ടികളുടെ മരണവും അന്വേഷിക്കുമെന്ന് അധികൃതർ.

0
723

മെൽബൺ : വിക്ടോറിയയിലെ ഒരു ആശുപത്രിയില്‍ അകാരണമായി 11 നവജാത ശിശുക്കള്‍ മരിക്കുകയും നൂറിലേറെ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട സംഭവങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിക്ടോറിയയിലെ ബാക്കസ് മാഴ്‌സ് ഹോസ്പിറ്റലിലാണ് ദുരന്തങ്ങള്‍ അരങ്ങേറിയത്. ഈ ആശുപത്രിയിലെ ന്യൂറോളജിസ്റ്റാണ് പീഡനങ്ങളിലെ പ്രതിസ്ഥാനത്തുള്ളത്.

ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണേഴ്‌സ് റെഗുലേഷന്‍ അതോറിട്ടിയാണ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നത്. ആരോപണ വിധേയരാകുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അതോറിട്ടിക്ക് അധികാരമുണ്ട്. ആതുരസേവന രംഗത്ത് വിദഗ്ധരായ ഡോക്ടര്‍മാര്‍ക്കെതിരേ അരോപണമുയരുമ്പോള്‍ അതോറിട്ടിയുടെ സമീപനം പലപ്പോഴും മൃദുവാകുന്നതായി ആരോപണമുണ്ട്. 6,620 പരാതികളാണ് കഴിഞ്ഞവര്‍ഷം അതോറിട്ടിക്കു ലഭിച്ചത്. ഈ പരാതികളില്‍ 26 മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും പത്തുപേരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു. റെഗുലേഷന്‍ അതോറിട്ടി മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും യാതൊരു മാറ്റവും കാണാനില്ലെന്ന് വിമര്‍ശനമുയരുന്നു.

2011 മുതല്‍ 2014 വരെ 11 നവജാതശിശുക്കളാണ് ബാക്കസ് മാര്‍സ് ആശുപത്രിയില്‍ മരിച്ചത്. തികച്ചും യാദൃശ്ചികമെന്ന് കരുതിയ ഈ മരണങ്ങള്‍ മെഡിക്കല്‍ രംഗത്തെ കൃത്യവിലോപമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കസ് മാഴ്‌സ് ആശുപത്രിയിലെ മൂന്നു ഡോക്ടര്‍ക്ക് റെഗുലേറ്ററി അതോറിട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവരെ ചില നിയന്ത്രണങ്ങളോടെ ജോലിയില്‍ തുടരാന്‍ അനുവദിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അകാരണമായി കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ 17 ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അന്വേഷണം അതോറിട്ടി നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ അഞ്ച് പ്രാക്ടീഷണര്‍മാര്‍ക്ക് ഇടക്കാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെല്‍ബണിലെ ന്യൂറോളജിസ്റ്റായ ആന്‍ഡ്രൂ ചര്‍ച്ച്‌യാര്‍ഡിനെതിരേയാണ് ലൈംഗിക ആരോപണമുയര്‍ന്നിരിക്കുന്നത്. ചികിത്സയ്ക്കായി എത്തുന്ന രോഗികളെ പൂര്‍ണ നഗ്നരാക്കി പരിശോധിക്കുന്ന പതിവാണ് ഈ ഡോക്ടര്‍ക്കുള്ളത്. 2007 മുതല്‍ ഒരു ദശാബ്ദക്കാലത്തോളം ഡോക്ടര്‍ക്കെതിരേ നൂറിലധികം പരാതികളാണ് അതോറിട്ടിക്കു ലഭിച്ചത്. പരാതിയെക്കുറിച്ച് അന്വേഷിച്ച അതോറിട്ടി ചര്‍ച്്‌യാര്‍ഡിന് യാതൊരു വിലക്കും കല്‍പിച്ചില്ല. ഇദ്ദേഹത്തിനെതിരേയുള്ള റിപ്പോര്‍ട്ടും രഹസ്യമാക്കിവച്ചിരിക്കുകയാണ്. മെല്‍ബണ്‍ കോടതിയില്‍ ഇദ്ദേഹത്തിനെതിരേയുള്ള വിചാരണ ആരംഭിക്കുന്നതിനുമുമ്പ് 2016 ഡോക്ടര്‍ ജീവനൊടുക്കി.

ആരോപണം നേരിടുന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് റെഗുലേഷന്‍ അതോറിട്ടി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും കാണുന്നില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം. കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരേ കര്‍ശന നടപടികളാണ് ആവശ്യം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവരെ സ്ഥിരമായി ഒഴിവാക്കേണ്ടതാണ്.

NO COMMENTS

LEAVE A REPLY