സിഡ്‌നിയിൽ സ്‌ക്രാപ്പ്പ് യാർഡിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

0
623

സിഡ്‌നി : നഗരത്തിന് പടിഞ്ഞാറ് ബ്ലാക്ടൗണിനു സമീപമുള്ള ലോഹകഷണ യാര്‍ഡില്‍ തീപിടിച്ചു. കിംഗ്‌സ് പാര്‍ക്കിലെ സണ്ണിഹോള്‍ട്ട് റോഡിനു സമീപമുള്ള ടാറ്റെര്‍സാള്‍സ് റോഡിലുള്ള വ്യവസായ മേഖലയിലാണ് ഇന്നലെ വൈകുന്നേരം തീ കത്തിപ്പടര്‍ന്നത്. അഗ്നിശമന സേനാംഗങ്ങള്‍ രാത്രി മുഴുവന്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. എകദേശം നൂറിലധികം സേനാംഗങ്ങളാണ് മണിക്കൂറുകളോളം പ്രയത്‌നിച്ചത്‌.

പ്രദേശമാകെ പുകകൊണ്ടു നിറഞ്ഞിരിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍തന്നെ കഴിയാന്‍ പ്രദേശവാസികള്‍ക്ക് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് അഗ്നിശമനസേന നല്‍കുന്ന വിവരം. പ്രദേശത്തുനിന്ന് ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. ലോഹക്കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് പടര്‍ന്ന തീ കൂടുതല്‍ ശക്തിയോടെ കത്തുകയും,സമീപപ്രദേശത്തേക്കു പടരുകയും ചെയ്തതാണ് വൻതീപിടുത്തത്തിലേക്കു നയിച്ചത്. എല്ലാ വശങ്ങളില്‍നിന്നും സേനാംഗങ്ങളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപമേഖലകളിൽ നിന്നും എത്തിയ അഗ്നിശമന സേനാ വിഭാഗങ്ങളുടെ നിരന്തര പ്രയത്നങ്ങളുടെ ബലമായി തൊട്ടടുത്തുള്ള ഫാക്ടറിയിലേക്കും കാര്‍ പാര്‍ക്കിംഗിലേക്കും വ്യാപകമായി തീ പടരാതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

fire

NO COMMENTS

LEAVE A REPLY