ശശികല ജയിലിലേക്ക്. തമിഴ്‌നാട് രാഷ്ട്രീയം നിർണ്ണായക വഴിത്തിരിവിൽ.

0
2040

കൊച്ചി : തമിഴ്‌നാട് മുഖ്യമന്ത്രിയാകുവാൻ കച്ചകെട്ടിയിരുന്ന ശശികല അനധികൃത സ്വത്ത് സന്പാദനകേസിൽ ജയിലിലേക്ക് പോകുന്ന അത്യപൂർവ കാഴ്ചയാണ് തമിഴ്‌നാട്ടിൽ നിന്നും ഉണ്ടായത്. ഇപ്പോൾ തമിഴ്‌നാട് ഹൈക്കോടതി ചരിത്രപ്രസിദ്ധമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് കനത്ത തിരിച്ചടി ലഭിച്ചതോടെ പനീർശെൽവം ക്യാമ്പ് അത്യന്തം സന്തോഷത്തിലാണ്. സുപ്രീംകോടതി വിധി തമിഴ്‌നാടിന്റെ രാഷ്ട്രീയ ചക്രം തന്നെ തിരുത്തി എഴുതുമെന്നതിൽ തർക്കമില്ല. ശശികല അടക്കമുള്ള മൂന്നുപേർ ഉടൻ തന്നെ കോടതിയിൽ കീഴടങ്ങണമെന്നും നാലുവര്‍ഷത്തെ തടവിന് ജയിലിൽ പോകണമെന്നുമാണ് ശിക്ഷിച്ചത്.

ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ ഒന്നാംപ്രതി അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയാണ്. ശശികലയെ കൂടാതെ ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരാണ് മറ്റുപ്രതികള്‍. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം വിചാരണക്കോടതി നാലുപ്രതികള്‍ക്കും വിധിച്ചത്. ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്തംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയതും ഇപ്പോഴത് തമിഴ് രാഷ്ട്രീയത്തിന്റെ തന്നെ വിധിയെഴുത്തായതും. സുബ്രഹ്മണ്യം സ്വാമിയുടെ പരാതിപ്രകാരമാണ് തമിഴ്നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം നേരത്തെ ജയയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. ജയലളിത 66.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് ഇതില്‍ വിജിലന്‍സ് കണ്ടെത്തി. 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, 10,500 സാരികള്‍ എന്നിവയാണ് റെയ്ഡില്‍ അന്ന് പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY