ക്രിസ്തീയ സംഗീത സന്ധ്യ രാഗാമൃതം മെയ്‌ 13 മെൽബണിൽ

0
617

എബി പൊയ്ക്കാട്ടില്‍
മെൽബൺ : സെൻറ് മേരീസ് യാക്കോബായ പള്ളി ഓസ്ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകമ്പടിയോടെ ക്രിസ്തീയ സംഗീത സന്ധ്യ ‘രാഗാമൃതം 2017’ മെൽബണിൽ അടുത്ത ശനിയാഴ്ച്ച (മെയ്‌ 13) വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു. ഇമ്മാനുവേൽ ഹെൻറിയുടെ ഓസട്രേലിയയിലെ പ്രഥമ പരിപാടിയാണു മെൽബണിലേത്‌.
പരുപാടി നടക്കുന്ന വേദിയുടെ വിലാസം. : 1330 Ferntree Gully Road, Scoresby, VIC 3179. സംഗീത സ്നേഹികളായ എല്ലാവരെയും ‘രാഗാമൃതം 2017’ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി
റവ. ഫാ. ജേക്കബ് ജോസഫ് – 0426 774 494,വിനോദ് പനവിള – 0478 677 671,പോൾ സി. മാത്യു – 0424 942 690 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY