റിയോ ഒളിമ്പിക്സ്: ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

0
828

ന്യൂഡൽഹി: റിയോ ഒളിപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളിയായ പി.ആർ. ശ്രീജേഷ് നയിക്കും. ഒളിംപിക്സ് ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് ശ്രീജേഷ്. സർദാർ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യൻ ക്യാപ്റ്റനാകുന്നത്.

ചാമ്പ്യൻസ് ട്രോഫിയിലും ശ്രീജേഷായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനവും വെള്ളിമെഡൽ നേട്ടവുമാണ് ശ്രീജേഷിന് തുണയായത്. 2006 മുതല്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശ്രീജേഷ്.

NO COMMENTS

LEAVE A REPLY