കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം: കര്‍ദിനാള്‍ പെല്‍ ഇന്ന് അവസാന മൊഴി നല്‍കും

0
736

സിഡ്നി : കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന റോയല്‍ കമ്മീഷന്‍ മുമ്പാകെ അവസാന മൊഴി രേഖപ്പെടുത്താന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഇന്നെത്തും. വൈദികര്‍ക്കും സന്യാസ സഹോദരന്‍മാര്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കത്തോലിക്കാ സഭയിലെ മുതിര്‍ന്ന അംഗങ്ങളും സ്‌കൂള്‍ അധികൃതരും വിവരങ്ങള്‍ തന്നോട് മറച്ചുവച്ചതായി അദ്ദേഹം മൊഴിനല്‍കിയിട്ടുണ്ട്.

1970, 1980 കാലഘട്ടങ്ങളില്‍ സഭ കുറ്റകൃത്യങ്ങളുടെ ലോകത്തായിരുന്നെന്നും മെല്‍ബണിലും ബല്ലാററ്റിലും പുരോഹിതര്‍ക്കും സഹോദരര്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നില്‍നിന്നു മറച്ചുവച്ചതായും ബുധനാഴ്ച അദ്ദേഹം കമ്മീഷനോട് വെളിപ്പെടുത്തി. വിചാരണയുടെ നാലാം ദിവസമായ നാളെ പീഡനത്തിനിരയായവരുടെ അഭിഭാഷകര്‍ കര്‍ദിനാളിനെ ക്രോസ് വിസ്താരം നടത്തും. മെല്‍ബണിലെ മുന്‍ ആര്‍ച്ച് ബിഷപ്പും ബല്ലാററ്റിലെ മെത്രാനും ആരോപണവിധേയരായ വൈദികരെക്കുറിച്ചുള്ള വിവരം മറച്ചുവച്ചതായി അദ്ദേഹം കമ്മീഷനുമുന്നില്‍ വെളിപ്പെടുത്തി.

NO COMMENTS

LEAVE A REPLY