ആശുപത്രി കോൺട്രാക്ടർ സർക്കാരിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു.

0
412

അഡലൈഡ് : സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനും സ്വകാര്യ പരിശോധനാ കമ്പനിക്കുമെതിരേ ഫെഡറല്‍ കോടതിയില്‍ കേസ്. പുതിയ റോയല്‍ അഡ്‌ലെയ്ഡ് ഹോസ്പിറ്റല്‍ നിര്‍മാതാക്കളാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ നിര്‍മാണം നിര്‍വഹിച്ച ഹാന്‍സെന്‍ യന്‍കെനും സിപിബി കോണ്‍ട്രാക്‌ടേഴ്‌സുമാണ് നിയമപരമായ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്.

പുതിയ ആശുപത്രിയുടെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് വ്യാപകമായ ആരോപണമുയര്‍ന്നിരുന്നു. സ്വകാര്യ പരിശോധന കമ്പനിയായ സെല്‍സസാണ് നിര്‍മാണം പരിശോധിച്ചത്. ഇവരാണ് കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണമുന്നയിച്ചത്. ഇതിനെതിരേയാണ് നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി ജാക് സ്‌നെല്ലിംഗ്, ഡൊണാള്‍ഡ് കാന്റ് വാട്‌സ് കോര്‍ക് എന്നിവരെയാണ് കമ്പനി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

സര്‍ക്കാരിനു നല്‍കിയിരിക്കുന്ന സാങ്കേതിക ഉപദേശം വളരെ സുരക്ഷിതമാണെന്ന് സ്‌നെല്ലിംഗ് പറഞ്ഞു. കെട്ടിട നിര്‍മാണ കരാറുകാരന്റെ ഭാഗത്തുനിന്നും ചെറിയ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സ്‌നെല്ലിംഗ് പറഞ്ഞു. എന്നാല്‍ കരാറില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അടുത്തമാസം അഞ്ചിന് പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചില ഔട്ട്‌പേഷ്യന്റ്‌സ് വിഭാഗം ഇതിനുംമുമ്പുതന്നെ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടു ലക്ഷംകോടി ഡോളര്‍ മുതല്‍മുടക്കി നിര്‍മിച്ചിരിക്കുന്ന പുതിയ ആശുപത്രിയിലേക്ക് ചികിത്സാ ഉപകരണങ്ങള്‍ മാറ്റുന്ന ജോലികള്‍ വരും ആഴ്ചകളില്‍ ആരംഭിക്കും. പഴയ ആശുപത്രിയില്‍നിന്ന് രോഗികളും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും പുതിയ ആശുപത്രിയിലെത്തിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്.

NO COMMENTS

LEAVE A REPLY