മൊബൈലിൽ നോക്കി റോഡുമുറിച്ചുകടന്നാൽ പിഴഈടാക്കും.

0
1240

മെൽബൺ : ഓസ്‌ട്രേലിയയില്‍ നടക്കുന്ന മിക്ക റോഡപകടങ്ങളിലും വില്ലനാവുന്നത് മൊബൈല്‍ഫോണാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണുപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കൊപ്പം മൊബൈല്‍ഫോണില്‍ മാത്രം ശ്രദ്ധിച്ചു നീങ്ങുന്ന കാല്‍നടയാത്രക്കാരും അപകടങ്ങളില്‍ വലിയ പങ്കുവഹിക്കുന്നു.

ട്രാഫിക് ലൈറ്റുള്ള ഇടങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്ക് വലിയ തുക പിഴയായി അടയ്‌ക്കേണ്ടിവരും. ഹവായ്‌യുടെ തലസ്ഥാനമായ ഹൊണോലൂലുവിലാണ് കാല്‍നടയാത്രക്കാര്‍ക്കും പിഴശിക്ഷ വിധിക്കുന്നത്. ഒരുപക്ഷെ ലോകത്തില്‍ ഇതാദ്യമായാണ് കാല്‍നടയാത്രക്കാര്‍ക്ക് പിഴ ഈടാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമം കഴിഞ്ഞദിവസമാണ് ഹവായ് യില്‍ നടപ്പാക്കിതുടങ്ങിയിരിക്കുന്നത്. കുറ്റകൃത്യ പശ്ചാത്തലം കണക്കിലെടുത്ത് 99 ഡോളര്‍വരെ പിഴയിടാവുന്നതാണ്.

കാല്‍നടയാത്രക്കാര്‍ തിടുക്കത്തില്‍ റോഡ് മുറിച്ചുകടക്കുന്നത് സ്‌ഥിരം കാണാനാവുന്ന കാഴ്ചയാണ്. എന്നാല്‍ മിക്കവരുടെയും ശ്രദ്ധ മൊബൈല്‍ഫോണിലായിരിക്കുമെന്നത് സ്വഭാവികം. തിരക്കേറിയ ഓസ്‌ട്രേലിയന്‍ റോഡില്‍ ദിവസത്തില്‍ ഒരാളെങ്കിലും അപകടത്തില്‍പെട്ട് മരിക്കുന്നത് സാധാരണമായിരിക്കുയാണ്. സ്മാര്‍ട്ട്‌ഫോണുകളും ഇയര്‍ഫോണുകളും മാരകമാണെന്ന് നിരവധപേര്‍ സാക്ഷ്യപ്പെടുത്തുന്നു.അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കേടത് അനിവാര്യമാണെന്ന നിഗമനമാണ് അശ്രദ്ധമായി മൊബൈൽ ഉപയോഗിക്കുന്നവർക്ക് പിഴ ഈടാക്കുവാനുള്ള തീരുമാനം.

NO COMMENTS

LEAVE A REPLY