ഭാവനവായ്പാ പലിശകൂടിയാൽ വിപണിയുടെ സർവ്വനാശമെന്ന് വിദഗ്ദ്ധർ.

0
765

മെൽബൺ : ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഓസ്‌ട്രേലിയയിലെ ഭവനവിപണി. ഭവനവായ്പകളുടെ പലിശനിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിലാണെങ്കിലും കുടുംബങ്ങളുടെ കടബാധ്യതകള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. നിലവിലെ അവസ്ഥ ഒരു സമ്പൂര്‍ണ കൊടുങ്കാറ്റാണ്. അതായത് പലിശനിരക്ക് ചെറിയതോതില്‍പ്പോലും വര്‍ധിച്ചാല്‍, ഭവനവായ്പയുടെ ആയാസം വളരെപ്പെട്ടെന്ന് എല്ലായിടത്തും വ്യാപിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധനായ മാര്‍ട്ടിന്‍ നോര്‍ത്ത് അഭിപ്രായപ്പെടുന്നു.

ഭവനവായ്പയെടുത്തിരിക്കുന്ന നാലിലൊരു കുടുംബം കടുത്ത പ്രതിസന്ധിയിലാണ്. വായ്പാത്തുക തിരിച്ചടയ്ക്കുന്നതിനോ മറ്റ് കുടുംബച്ചെലവുകള്‍ വഹിക്കുന്നതിനോ ആവശ്യമായ കുടുംബവരുമാനം ഇവര്‍ക്കില്ല. പലിശത്തുക വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകും. പത്തു വര്‍ഷത്തിലധികമായി ഭവനവായ്പയെടുത്തിരിക്കുന്ന 52,000 കുടുംബങ്ങളെയാണ് മാര്‍ട്ടിന്‍ നോര്‍ത്ത് സര്‍വേ നടത്തിയത്. വായ്പാ തവണകളും കുടുംബത്തിന്റെ മറ്റ് ചെലവുകളും വഹിക്കുന്നതിന് കുടുംബത്തിന് സാധിക്കാതെവരുന്നു എന്നതാണ് ഭൂപണയ വായ്പയുടെ വിഷമതകള്‍ വര്‍ധിക്കുന്നു എന്നതുകൊണ്ട് മനസിലാക്കേണ്ടത്. നിലവിലുള്ള പലിശനിരക്കുതന്നെ താങ്ങാനാവാത്ത 8,20,000 കുടുംബങ്ങളുണ്ട്. ഓസ്‌ട്രേലിയയിലെ പട്ടണങ്ങളെക്കാള്‍ കൂടുതല്‍ പ്രയാസമനുഭവിക്കുന്നത് മറ്റ് പ്രദേശങ്ങളിലെ കുടുംബങ്ങളാണ്.

മെല്‍ബണിലെ ഫോക്‌നെറില്‍ നൂറുശതമാനം ഭവനവായ്പയെടുത്തിനിക്കുന്നവരും കടുത്ത മാനസിക പ്രതിസന്ധിയിലാണ്. ഇവിടെ 1,400 കുടുംബങ്ങള്‍ ഭവന വായ്പയെടുത്തിട്ടുണ്ട്. സിഡ്‌നിയിലെ സില്‍വര്‍വാട്ടര്‍, കുര്‍നെല്‍ എന്നിവിടങ്ങളില്‍ വായ്പയെടുത്തിരിക്കുന്ന നൂറുശതമാനം പേരും സമ്മര്‍ദത്തിലാണ്. പട്ടണപ്രദേശങ്ങളില്‍ 90 ശതമാനംപേരും പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY