ക്വീന്‍സ് ലാന്‍ഡില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

0
895

ബ്രിസ്ബൻ : പടിഞ്ഞാറന്‍ ക്വീന്‍സ് ലാന്‍ഡിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വെള്ളത്തിനടിലാവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സെന്‍ട്രല്‍ വെസ്റ്റ്, ചാനല്‍ കണ്‍ട്രി, മാറാനോവ, വാറെഗോ ജില്ലകളില്‍ കാലാവസ്ഥ മോശമാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിശക്തമായ പേമാരിയും ഒറ്റപ്പെട്ട ഇടിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

താര്‍ഗോമിന്‍ഡ, കുന്നമുള്ള, ക്വില്‍പൈ, എറോമാന്‍ഗ, വയാന്‍ട്ര എന്നീ ടൗണുകളില്‍ കനത്ത മഴ പെയ്തു. നൂറു മില്ലീമീറ്റര്‍ മഴയാണ് ഇവിടങ്ങളില്‍ വെള്ളിയാഴ്ച പെയ്തിറങ്ങിയത്. വരും ദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 75 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഫഌന്‍ഡേഴ്‌സ്, നോര്‍മാന്‍, ലെയ്റ്റ്ഹാര്‍ഡിറ്റ് നദികളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY