തലപ്പാവ് ധരിച്ചെത്തിയതിൽ തെറ്റില്ലെന്ന് കോടതി.സ്‌കൂളിനെതിരെ നിർണ്ണായക വിധി.

0
654

മെൽബൺ : തലപ്പാവ് ധരിക്കുന്ന അഞ്ചുവയസുകാരന്‍ സിഖ് ബാലന് അഡ്മിഷന്‍ നിഷേധിച്ച മെല്‍ബണിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളിന്റെ നടപടി തെറ്റാണെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. സിഖ് മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവ് ധരിച്ചെത്തുന്ന കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. തങ്ങളുടെ മകന്‍ സിദ്ദകിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച മെല്‍ട്ടണ്‍ ക്രിസ്ത്യന്‍ കോളജ് അധികൃതര്‍ തുല്യ അവസര നിയമം ലംഘിക്കുകയായിരുന്നെന്ന് മാതാപിതാക്കളായ സാഗര്‍ദീപ് സിംഗ് അറോറയും ഭാര്യ അനുറീതും പറഞ്ഞു.

വിക്ടോറിയന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സിദ്ദകിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്്. കുട്ടിയോട് സ്‌കൂള്‍ അധികൃതര്‍ വിവേചനം കാണിച്ചതായും കോടതി കണ്ടെത്തി. മെല്‍ട്ടണ്‍ ക്രിസ്ത്യന്‍ കോളജ് ഒരു ക്രിസ്ത്യന്‍ സ്‌കൂളാണെന്നും സ്‌കൂള്‍ പ്രവേശനത്തിന് ഇവര്‍ക്ക് പൊതുവായ നയമാണുള്ളതെന്നും മറ്റു മതവിശ്വാസങ്ങളിലുള്ളവര്‍ക്കും സ്‌കൂള്‍ പ്രവേശനം നല്‍കുന്നുണ്ടെന്നും ട്രൈബ്യൂണല്‍ അംഗം ജൂലി ഗ്രെയിംഗര്‍ പറഞ്ഞു. സിദ്ദകിന്റെ തലപ്പാവിന്റെ നിറം യൂണിഫോമിന്റെ നിറമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച് സ്‌കൂളിന്റെ യൂണിഫോം നയം പരിഷ്‌കരിക്കാമായിരുന്നെന്നും ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു.

സിദ്ദകിന്റെ മാതാപിതാക്കളോടും സ്‌കൂള്‍ അധികൃതരോടും ഒരുമിച്ചിരുന്ന് ഈ വിഷയത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. സിദ്ദകിന്റെ മറ്റു ബന്ധുക്കളും ഈ സ്‌കൂളില്‍തന്നെയാണ് പഠിക്കുന്നതെന്നും സ്‌കൂള്‍ വീടിനടുത്തായതുകൊണ്ടും സിദ്ദകിന് ഇവിടെ പ്രവേശനം നല്‍കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY