പൂമാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 24 ന് തുടങ്ങും.

0
1863

പെർത്ത് : യുണെറ്റഡ് മലയാളി അസോസിയേഷൻ ക്രിക്കറ്റ് ക്ളബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 24 മുതൽ ഓഗസ്റ് 7 വരെ കെൽമസ്‌കോട്ടിലെ റെഷ്ട്ടൻ പാർക്കിൽ നടക്കും. നഴ്‌സിംഗ് മേഖലയിലെ മലയാളി ബിസിനസ്സ് സ്‌ഥാപനമായ ഐ.എച്ച്. എൻ. എ കപ്പിനായുള്ള മത്സരത്തിൽ പെർത്തിലെ പ്രമുഖരായ ആറു ക്രിക്കറ്റ് ടീമുകൾ മാറ്റുരക്കും. സുനീത് വി.എസ്., ശൈലേഷ് പിള്ള എന്നിവർ ക്യാപ്റ്റൻമാരായ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ രണ്ടു ടീമുകളും, എൽദോസ് ബേബി, ജസ്റ്റിൻ പള്ളിയാൻ എന്നിവർ ക്യാപ്റ്റന്മാരായ മെയ്‌ലാൻസിന്റെ രണ്ടു ടീമുകളും, ഏലിയാസ് അരീക്കൽ ക്യാപ്റ്റനായുള്ള വെംബ്ലി വാരിയേഴ്‌സും,അനീഷ് വർഗീസ് ക്യാപ്റ്റനായുള്ള പ്യൂമ ക്രിക്കറ്റ് ക്ളബുമാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും എവറോളിംഗ്‌ ട്രോഫിയും സമ്മാനിക്കുമെന്നും കൂടാതെ ഓരോ മത്സരത്തിലും മികച്ച കളിക്കാരനും, മികച്ച ബാറ്റ്‌സ്‌മാനും, മികച്ച ബൗളർക്കും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രേത്യേകം ട്രോഫികൾ സമ്മാനിക്കുമെന്നും കോഓർഡിനേറ്റർ അമൽരാജ് അറിയിച്ചു.

ഉദ്ഘാടന ദിവസമായ ജൂലൈ 24 ഞായറാഴ്ച രാവിലെ 9 മണിക്ക് മെയ്‌ലാന്റ്സ് എ ടീമും കേരള സ്‌ട്രൈക്കേഴ്‌സ് ബി ടീമുമായി മത്സരിക്കുമ്പോൾ ഉച്ചകഴിഞ്ഞു 1 മണിക്ക് കേരളാ സ്‌ട്രൈക്കേഴ്‌സ് എ ടീമും, മെയ്‌ലാൻസ് ബി. ടീമുമായി മാറ്റുരക്കും. ജൂലൈ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് പൂമാ ക്രിക്കറ്റ് ക്ളബും, മെയ്‌ലാൻസ് ബി.ടീമുമായി മത്സരിക്കുമ്പോൾ ഉച്ചകഴിഞ്ഞു ഒരു മണിക്ക് കേരളാ സ്ട്രൈക്കേഴ്‌സും വെംബ്ലി വാരിയേഴ്‌സും ഏറ്റുമുട്ടും. ജൂലൈ 31 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്യൂമ ക്ളബും കേരളാ സ്ട്രൈക്കേഴ്‌സ് എ ടീമും മത്സരിക്കുമ്പോൾ ഉച്ചകഴിഞ്ഞു വെംബ്ലി വാരിയേഴ്‌സും മെയ് ലാന്റ്സ് എ ടീമും തമ്മിലാകും ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുക.
ഗ്രൂപ് മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ടീമുകൾ മാറ്റുരക്കുന്ന സെമി ഫൈനൽ മത്സരം ഓഗസ്റ് 6 ശനിയാഴ്ചയും , ഫൈനൽ മത്സരം ഓഗസ്റ് 7 ഞായറാഴ്ചയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0431509007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

FIX POS (1) (1)

NO COMMENTS

LEAVE A REPLY