പുലിമുരുകൻ പെർത്തിൽ വീണ്ടും ഒക്ടോബർ 30 ന് പ്രദർശനത്തിന്.

0
1201

പെർത്ത് : മലയാളിയുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ രണ്ടാമത് പ്രദർശനം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ നടക്കുമെന്ന് ആദിത്യ എന്റെർറ്റൈൻമെന്റ് ഗ്രൂപ്പ് ഡയറക്ടർ വൈശാഖ് മോഹനൻ അറിയിച്ചു. സെപ്റ്റംബർ 23 ന് നടന്ന ആദ്യ പ്രദർശനത്തിൽ ടിക്കറ്റുകൾ ലഭിക്കാതിരുന്നവർക്ക് ഓൺലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയാവുന്നതാണ്. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മോർലിയിലെ ഗ്രേറ്റർ യൂണിയൻ തീയേറ്ററിലാണ് രണ്ടാമത് പ്രദർശനം ഒരുക്കിയിരിക്കുന്നത്. www.trybooking.com/236039 എന്ന വെബ് സൈറ്റിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ ലഭിക്കുമെന്നും ആദിത്യ ഗ്രൂപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY